യൂറോ കപ്പ് യോഗ്യത: ജര്‍മ്മനിക്കും നെതര്‍ലണ്ടിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം
ബെല്‍ഫാസ്റ്റ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ആതിഥേയരായ നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ തകര്‍ത്ത് ജര്‍മ്മനി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജര്‍മ്മന്‍ പടയുടെ ജയം. ഇതോടെ വെള്ളിയാഴ്ച്ച നെതര്‍ലണ്ടിനോടേറ്റ തോല്‍വിയുടെ ക്ഷീണം (4-2) ജര്‍മ്മനി തെല്ലൊന്നു കുറച്ചു. നിലവില്‍ ഗ്രൂപ്പ് സി പട്ടികയില്‍ ജര്‍മ്മനിയാണ് മുന്നില്‍. അഞ്ചു മത്സരങ്ങളില്‍ നിന്നും 12 പോയിന്റുകളുണ്ട് ജര്‍മ്മനിക്ക്.

നോര്‍ത്തേണ്‍ അയര്‍ലേണ്ടുമായി നടന്ന മത്സരത്തില്‍ ജര്‍മ്മനിയ്ക്കായി മാര്‍സെല്‍ ഹെല്‍സ്റ്റന്‍ബര്‍ഗും സെര്‍ജി നാബ്‌റിയും ഓരോ ഗോള്‍ വീതം കണ്ടെത്തി. 48 ആം മിനിറ്റിലാണ് ജര്‍മ്മനിയുടെ ആദ്യ ഗോള്‍. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് സെര്‍ജി നാബ്‌റിയിലൂടെ ജര്‍മ്മനി രണ്ടാമത് ഗോള്‍ വല കുലുക്കിയത്. ജര്‍മ്മനിക്കായി പത്തു രാജ്യാന്തര മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നാബ്‌റി ഇതിനകം ഒന്‍പതു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. തുടര്‍ച്ചയായി ഇതു എട്ടാം തവണയാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിനെതിരെ ജര്‍മ്മനിയുടെ ജയം.

യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ എസ്‌റ്റോണിയയെ മുട്ടുകുത്തിച്ച നെതര്‍ണ്ടിനെയും ഫുട്‌ബോള്‍ ലോകം കണ്ടു. ആദ്യം റയാന്‍ ബാബേലിന്റെ ഇരട്ട പ്രഹരം. രണ്ടാം പകുതിയില്‍ മെംഫിസ് ഡീപേയും ജോര്‍ജീനോ വിനാള്‍ഡമും ഗോള്‍ വേട്ട ഏറ്റുപിടിച്ചതോടെ എസ്‌റ്റോണിയയുടെ പതനം സമ്പൂര്‍ണമായി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നെതര്‍ണ്ട് ജയിച്ചു കയറിയത്.

നേരത്തെ ജര്‍മ്മനിയ്‌ക്കെതിരെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് നെതര്‍ണ്ട് ജയം കണ്ടെത്തിയിരുന്നു. നിലവില്‍ ഗ്രൂപ്പ് സിയില്‍ മൂന്നാമതാണ് നെതര്‍ലണ്ട്. ജര്‍മ്മനിയാണ് മുന്നില്‍. നോര്‍ത്തേണ്‍ അയര്‍ലണ്ട് രണ്ടാമതും. ഒരു മത്സരം കൂടി ബാക്കിനില്‍ക്കെ പട്ടികയില്‍ പ്രഥമ സ്ഥാനം കൈയ്യടക്കാന്‍ റൊണാള്‍ഡ് കൂമാന്റെ ടീമിന് സാധ്യതയേറെ. തോല്‍വിയോടെ ഗ്രൂപ്പ് സിയില്‍ അഞ്ചാം സ്ഥാനത്തേക്ക് എസ്റ്റോണിയ വീണു.
കണ്‍ട്രോള്‍ പോയാല്‍ ധോണിയും പൊട്ടിത്തെറിക്കും!! ഇതാ ക്യാപ്റ്റന്‍ കൂളിന്റെ മറ്റൊരു മുഖം

ഗ്രൂപ്പ് ഐയില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ബെല്‍ജിയവും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. യൂറോ യോഗ്യതാ മത്സരങ്ങളില്‍ തോല്‍ക്കാത്ത പതിവ് ബെല്‍ജിയം വീണ്ടും കാത്തു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. കളിയുടെ ആദ്യ പകുതിയില്‍ തന്നെ റൊമേലു ലുക്കാക്കു, തോമസ് വെര്‍മെലന്‍, ടോബി ആല്‍ഡര്‍വെയ്‌റല്‍ഡ് എന്നിവര്‍ സ്‌കോട്‌ലാന്‍ഡ് ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഈ മൂന്നു ഗോളുകള്‍ക്കും വഴിയൊരുക്കിയതാകട്ടെ മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിനും.

ശേഷം 82 ആം മിനിറ്റില്‍ ഡി ബ്രൂയിന്‍ ബെല്‍ജിയത്തിനായി നാലാം ഗോളും വീഴ്ത്തി. ഗ്രൂപ്പ് ഐയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ബെല്‍ജിയം. ആറു കളികളില്‍ ആറും ടീം ജയിച്ചിട്ടുണ്ട്. ആറു മത്സരങ്ങളില്‍ അഞ്ചു ജയവുമായി റഷ്യയാണ് രണ്ടാമത്. എന്തായാലും ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും യൂറോ കപ്പ് യോഗ്യത നേടാനുള്ള സ്‌കോട്‌ലാന്‍ഡിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. എന്നാല്‍ നാഷണ്‍സ് ലീഗ് പ്ലേ ഓഫ് മുഖേന യുറോ ടിക്കറ്റ് നേടാനുള്ള അവസരം സ്‌കോട്‌ലാന്‍ഡിന് ഇപ്പോഴുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications