Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ കപ്പ് യോഗ്യത: സംഹാര രൂപം പൂണ്ട് ഇംഗ്ലണ്ടും പോര്‍ച്ചുഗലും — ഫ്രാന്‍സിനും ജയം

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഗോള്‍ മഴ പെയ്യിച്ച് ഇംഗ്ലണ്ടും പോര്‍ച്ചുഗലും. ദുര്‍ബലരായ കൊസോവ, ലിത്വാനിയ ടീമുകള്‍ക്ക് മുന്നില്‍ ഇരു ടീമുകളും സംഹാര രൂപം ചൊവാഴ്ച്ച പുറത്തെടുത്തു. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ലിത്വാനിയയെ പോര്‍ച്ചുഗല്‍ തകര്‍ത്തെറിഞ്ഞത്. പോര്‍ച്ചുഗലിനായി 160 -മത്തെ തവണ ബൂട്ടുകെട്ടിയ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മത്സരത്തില്‍ നാലു ഗോളുകള്‍ കണ്ടെത്തി.

നാലടിച്ച് റൊണാൾഡോ

ഏഴാം മിനിറ്റില്‍ വീണു കിട്ടിയ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. ശേഷം രണ്ടാം പകുതിയിലായിരുന്നു താരത്തിന്റെ ഗോള്‍ വേട്ട. കളിയുടെ അവസാന നിമിഷത്തില്‍ വില്യം കാര്‍വാലോയാണ് പോര്‍ച്ചുഗലിനായി അഞ്ചാം ഗോള്‍ നേടിയത്.

എന്തായാലും തുടക്കത്തിന്റെ ആലസ്യം വിട്ടുമാറിയ പോര്‍ച്ചുഗല്‍ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നില ശക്തിപ്പെടുത്തി. നിലവില്‍ എട്ടു പോയിന്റുകളോടെ യുക്രൈന് പിന്നില്‍ രണ്ടാമതാണ് പോര്‍ച്ചുഗല്‍.

അഞ്ചടിച്ച് ഇംഗ്ലണ്ട്

രണ്ടു ജയവും രണ്ടു സമനിലയും പോര്‍ച്ചുഗലിന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍പ്പെടും. നേരത്തെ യുക്രൈനുമായും സൈര്‍ബിയയുമായാണ് പോര്‍ച്ചുഗീസ് സംഘം സമനില വഴങ്ങിയത്. ശേഷം ബെല്‍ഗ്രേഡിനെതിരെ ടീം ആദ്യ ജയം രേഖപ്പെടുത്തി.

യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കൊസാവയെ ഇംഗ്ലണ്ട് കീഴടക്കിയത്. റഹീം സ്‌റ്റെര്‍ലിങ്, ഹാരി കെയ്ന്‍, മെര്‍ജിം വോജ്‌വോഡ എന്നിവര്‍ ഇംഗ്ലീഷ് പടയ്ക്കായി ഓരോ ഗോള്‍ വീതം കണ്ടെത്തി. ജേഡണ്‍ സാഞ്ചോസാണ് കൊസാവോയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചത്.

പട്ടികയിൽ മുന്നിൽ

ഇതേസമയം, കളിയുടെ ആദ്യ മിനിറ്റില്‍ത്തന്നെ ഇംഗ്ലീഷ് ഗോള്‍ വല കുലുക്കി വാലോണ്‍ ബെറിഷ അട്ടിമറി സൂചന നല്‍കിയിരുന്നു. പക്ഷെ ഇംഗ്ലണ്ട് ഉണര്‍ന്നതോടെ കൊസാവോയ്ക്ക് പ്രതിരോധത്തിലേക്ക് കടക്കേണ്ടി വന്നു. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള ചെക്ക് റിപബ്ലിക്കുമായി മൂന്നു പോയിന്റുകളുടെ വ്യത്യാസം ഇംഗ്ലണ്ടിനുണ്ട്.

സീരി എയിലും പണം വാരി റൊണാള്‍ഡോ; മറ്റ് താരങ്ങളേക്കാള്‍ നാലിരട്ടി പ്രതിഫലം

ഫ്രാൻസിനും ജയം

ലോക റാങ്കിങ്ങില്‍ 136 ആം സ്ഥാനത്തുള്ള ആന്‍ഡോറയെ എതിരില്ലാത്ത മൂന്നു ഗോള്‍ക്ക് കീഴടക്കിയ ഫ്രാന്‍സിനെയും ഇന്നലെ ഫുട്‌ബോള്‍ പ്രേമികള്‍ കാണുകയുണ്ടായി. ആന്റോണി ഗ്രീസ്മാന്‍ പെനാല്‍റ്റി പാഴാക്കിയെങ്കിലും കിങ്‌സ്‌ലി കോമാനും ക്ലെമന്‍ഡ് ലെങ്‌ലെറ്റും വിസാം ബെന്‍ യെഡ്ഡറും ഫ്രാന്‍സിനായി ലക്ഷ്യം തെറ്റാതെ ഗോള്‍ തൊടുത്തു. ഗ്രൂപ്പ് എച്ചില്‍ ആറു മത്സരങ്ങളില്‍ നിന്നും അഞ്ചു ജയവുമായി ഒന്നാമതാണ് ഫ്രാന്‍സ്. തുര്‍ക്കിയാണ് പട്ടികയില്‍ രണ്ടാമത്.

Story first published: Wednesday, September 11, 2019, 13:09 [IST]
Other articles published on Sep 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+