Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ തിളങ്ങിയില്ല.. പോര്‍ച്ചുഗലിന് വീണ്ടും സമനില...

ബോള്‍ഡോ: യൂറോകപ്പില്‍ വീണ്ടും സമനില വഴങ്ങി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ പ്രിതിരോധത്തിനു മുന്നില്‍ പോര്‍ച്ചുഗല്‍ വെള്ളം കുടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡയുടെ മോശം പ്രകടനമാണ് കളിയിലടെ നീളം കണ്ടത്. പെനാല്‍റ്റി കിക്ക് ലഭിച്ചിട്ടും റൊണാള്‍ഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. കളിയില്‍ ഓസ്‌ട്രേലിയയോട് പോര്‍ച്ചുഗല്‍ ഗോള്‍ രഹിത സമനനില വഴങ്ങുകയായിരുന്നു.

യൂറോകപ്പില്‍ ഇത് രണ്ടാം തവണയാണ് പോര്‍ച്ചുഗല്‍ സമനില വഴങ്ങുന്നത്. ആദ്യ കളിയില്‍ ഐസ്‌ലന്‍ഡിനോടും പോര്‍ച്ചുഗല്‍ 1-1 ന് സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടുകളികളില്‍ നിന്നായി രണ്ട് പോയിന്റ് മാത്രമാണ് പോര്‍ച്ചുഗലിനുള്ളത്.

Euro Cup 2016

കളിയില്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു മുന്‍തൂക്കം. പോര്‍ച്ചുഗലിന് ഒറ്റപ്പെട്ട ഗോളവസരങ്ങള്‍ ലിഭിച്ചുവെങ്കിലും ലക്ഷ്യം കാണാനായില്ല. 78-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി പോസ്റ്റിനു പുറത്തേക്ക് അടിച്ചുകളഞ്ഞ് റൊണാള്‍ഡോ നിരാശനാക്കി. വീണ്ടുമെരു അവസരം കൂടി റൊണാള്‍ഡോയെ തേടിയെത്തി.

85-ാം മിനറ്റില്‍ മികച്ച ഒരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ പന്ത് വലയിലേക്കെത്തിച്ചു. എന്നാല്‍ പോര്‍ച്ചുഗലിന്റെ നിര്‍ഭാഗ്യം, റഫറി അത് ഓഫ് സൈഡ് വിളിച്ചു. ഉണര്‍ന്നുകളിക്കാത്ത മുന്നേറ്റനിരയും നായകനായ റൊണാള്‍ഡോയയുടെ നിറംമങ്ങിയ കളിയുമാണ് പോര്‍ച്ചുഗലിനെ തളര്‍ത്തിയത്.

ഗൂപ്പ് എഫില്‍ ഐസ്‌ലന്‍ഡ് ഹംഗറിയോടും 1-1 ന് സമനില വഴങ്ങി. ഗ്രൂപ്പ് ഇ യില്‍ അയര്‍ലന്‍ഡിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തകര്‍ത്ത് ബെല്‍ജിയം യൂറോകപ്പിലെ ആദ്യ ജയം ഗംഭീരമാക്കി. ഫിഫ റാങ്കിങ്ങില്‍ രണ്ടാം റാങ്കുകാരെന്ന ആത്മവിശ്വാസത്തോടെ കളിച്ച ബെല്‍ജിയത്തെ ആദ്യ മല്‍സരത്തില്‍ ഇറ്റലി പരാജയപ്പെടുത്തിയിരുന്നു.

ഹംഗറിയോടുള്ള കളി ബെല്‍ജിയത്തിനു നിര്‍ണായകമായിരുന്നു. ലുകാക്കു രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ആക്‌സെല്‍ വിറ്റ്‌സല്‍ മൂന്നാം ഗോള്‍ നേടി. കലിയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം കാവ്ച വച്ച ബെല്‍ജിയത്തിനു പക്ഷേ ആദ്യപകുതിയില്‍ ഗോള്‍ ലക്ഷ്യം കാണാനായില്ല. ഗ്രൂപ്പില്‍ ബെല്‍ജിയത്തെയും സ്വീഡനെയും തോല്‍പ്പിച്ച് ഇറ്റലിയാണ് മുന്നില്‍. ബെല്‍ജിയം രണ്ടാം സ്ഥാനത്താണ്.

Story first published: Sunday, June 19, 2016, 10:37 [IST]
Other articles published on Jun 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+