Euro Cup 2021: രാജകീയമാക്കാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കാത്തിരിക്കുന്ന അഞ്ച് റെക്കോഡുകളിതാ
യൂറോപ്പില്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ തീപടരുന്ന നാളുകള്‍ക്ക് ഇന്ന് രാത്രി 12.30ന് കിക്കോഫ്. ഇറ്റലിയും തുര്‍ക്കിയും തമ്മില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ കൊറോണ ഫീവറിനും മുകളിലാവും ലോകത്ത് ഫുട്‌ബോള്‍ ഫീവര്‍. 2020ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് 2021ലേക്ക് നീളുകയായിരുന്നു.
ജൂലൈ 12ന് ഫൈനല്‍ നടക്കുമ്പോള്‍ ആരാവും കിരീടത്തില്‍ മുത്തമിടുകയെന്നത് കാത്തിരുന്ന കാണാം.നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. മരണ ഗ്രൂപ്പെന്ന് തന്നെ വിളിക്കാവുന്ന ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗലുള്ളത്. ജര്‍മനി, ഫ്രാന്‍സ്, ഹംഗറി എന്നിവരെ വീഴ്ത്തുക പോര്‍ചുഗലിന് ഒട്ടും എളുപ്പമാവില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഇതിഹാസത്തിലാവും ഇത്തവണയും പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. ഇത്തവണത്തെ യൂറോകപ്പിലൂടെ റൊണാള്‍ഡോ തിരുത്താന്‍ സാധ്യതയുള്ള അഞ്ച് റെക്കോഡുകളറിയാം.

കൂടുതല്‍ അന്താരാഷ്ട്ര ഗോളെന്ന നേട്ടം
അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ ഗോളെന്ന നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. ഇസ്രായേലിനെതിരായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ഗോള്‍ നേടിയ റൊണാള്‍ഡോയുടെ പേരില്‍ നിലവില്‍ 104 ഗോളുകളുണ്ട്. നിലവിലെ താരങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ റൊണാള്‍ഡോയുടെ പേരിലാണ്. ആറ് ഗോളുകള്‍ യൂറോകപ്പില്‍ നേടിയാല്‍ ഇറാന്റെ അലി ദായിയുടെ റെക്കോഡ് തകര്‍ത്ത് തലപ്പത്തെത്താന്‍ റൊണാള്‍ഡോയ്ക്കാവും.

കൂടുതല്‍ യുവേഫ യൂറോ കളിച്ച താരം
യുവേഫ യൂറോ കപ്പിന്റെ ചരിത്രത്തില്‍ 17 താരങ്ങളാണ് ടൂര്‍ണമെന്റിന്റെ നാല് പതിപ്പില്‍ കളിച്ചത്. ഇത്തവണ പോര്‍ച്ചുഗലിനുവേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്നതോടെ അദ്ദേഹം കളിക്കുന്ന യൂറോ കപ്പിന്റെ അഞ്ചാം പതിപ്പായി മാറും. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് റൊണാള്‍ഡോ. ഹംഗറിക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ ഇത്തവണത്തെ ആദ്യ മത്സരം.

യുവേഫ യൂറോയില്‍ കൂടുതല്‍ ഗോളെന്ന നേട്ടം
യൂറോ കപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ചരിത്ര റെക്കോഡും സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരം റൊണാള്‍ഡോയ്ക്ക് മുന്നിലുണ്ട്. 2004ല്‍ ഗ്രീസിനെതിരേ യൂറോയിലെ ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ നിലവില്‍ ഒമ്പത് ഗോളുമായി ഫ്രാന്‍സിന്റെ മിച്ചല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമാണ്. ഇത്തവണ ഗോള്‍അക്കൗണ്ട് തുറക്കാനായാല്‍ ചരിത്രനേട്ടം റൊണാള്‍ഡോയ്ക്ക് സ്വന്തം പേരിലെഴുതാം.

ഫൈനലില്‍ ഗോള്‍നേടുന്ന പ്രായം കൂടിയ താരമാവാം
നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ഇത്തവണ ഫൈനലില്‍ എത്താന്‍ സാധിക്കുകയും ഫൈനലില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാന്‍ സാധിക്കുകയും ചെയ്താല്‍ അത് റെക്കോഡാവും. യൂറോ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിയാവും റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. നിലവില്‍ ജര്‍മനിയുടെ ബേണ്‍ഡ് ഹോല്‍സന്‍ബീന്റെ പേരിലാണ് ഈ റെക്കോഡ്. 1976ല്‍ ചെക്കോസ്ലോവാക്യയ്‌ക്കെതിരേ ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ 30 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. റൊണാള്‍ഡോയ്ക്ക് നിലവില്‍ 36 വയസുണ്ട്.

കൂടുതല്‍ യൂറോ മത്സരം കളിച്ച താരം
യൂറോ കപ്പില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്ക് അവസരമുണ്ട്. നിലവില്‍ ഇറ്റലിയുടെ മുന്‍ നായകനും ഇതിഹാസ ഗോള്‍കീപ്പറുമായി ജിയാന്‍ലൂജി ബഫണാണ് തലപ്പത്ത്.58 മത്സരമാണ് അദ്ദേഹം കളിച്ചത്. നിലവില്‍ 56 മത്സരം കളിച്ചിട്ടുള്ള റൊണാള്‍ഡോയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരവും കളിച്ചാല്‍ത്തന്നെ ഈ റെക്കോഡ് മറികടക്കാന്‍ സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications