Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: ഇന്ന് മൂന്ന് മത്സരം, ജയത്തോടെ തുടങ്ങാന്‍ സ്‌പെയിന്‍ ഇറങ്ങുന്നു, എതിരാളി സ്വീഡന്‍

സെവിയ്യ: യൂറോ കപ്പ് 2021ലെ സ്‌പെയിന്റെ ആദ്യ പോരാട്ടം നാളെ. രാത്രി 12.30ന് സെവിയ്യയില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്വീഡനാണ് സ്പാനിഷ് നിരയുടെ എതിരാളികള്‍. പ്രമുഖരായ നിരവധി താരങ്ങള്‍ സ്‌പെയിനുണ്ടെങ്കിലും അട്ടിമറി വീരന്മാരായ സ്വീഡന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മത്സരത്തില്‍ ആര് ജയത്തോടെ തുടങ്ങുമെന്ന് കണ്ടറിയാം. ഇന്ന് വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡ്-ചെക്ക്‌റിപ്പബ്ലിക്കിനെയും രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ പോളണ്ട് സ്ലോവാക്യയേയും നേരിടും. മത്സരങ്ങള്‍ സോണി ചാനലുകളില്‍ തത്സമയം കാണാനാവും.

നാലാം കിരീടം ലക്ഷ്യംവെച്ചാണ് സ്‌പെയിന്‍ ഇറങ്ങുന്നത്. ഇത്തവണ കപ്പടിച്ചാല്‍ കൂടുതല്‍ യൂറോ കപ്പ് നേടുന്ന ടീമെന്ന റെക്കോഡില്‍ സ്‌പെയിന് മുന്നിലെത്താം. നിലവില്‍ മൂന്ന് വീതം കിരീടങ്ങളുമായി ജര്‍മനിക്കൊപ്പമാണ് സ്‌പെയിന്‍. 2012ലാണ് അവസാനമായി സ്‌പെയിന്‍ യൂറോ കപ്പില്‍ മുത്തമിട്ടത്. കെപ്പ അരിസബലാഗ, അല്‍വാരോ മൊറാറ്റ, ഫെറാന്‍ ടോറസ്, സെര്‍ജിയോ ബസ്‌കറ്റസ്, പാബ്ലോ സറാബിയ, സീസര്‍ ആസ്പിലിക്യൂട്ട, ജോര്‍ദി ആല്‍ബ എന്നിവരൊക്കെയുള്ള ടീമില്‍ സെര്‍ജിയോ റാമോസിന് ഇടമില്ല. ഗോള്‍ വല കാക്കാന്‍ ഡേവിഡ് ഡി ജിയ തന്നെ ഇറങ്ങിയേക്കും.

തട്ടകത്തില്‍ നടക്കുന്ന മത്സരമായതിനാല്‍ സ്പാനിഷ് നിരയ്ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ട്. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവര്‍ ടൂര്‍ണമെന്റിനെത്തുന്നത്. ജര്‍മനിയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിക്കാനും പോര്‍ച്ചുഗലിനെതിരേ ഗോള്‍രഹിത സമനില പിടിക്കാനും സ്‌പെയിന് സാധിച്ചിരുന്നു. ഈ ഫോം ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം.

spain

2018 ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്വീഡന്‍ എത്തുന്നത്. അവസാനം കളിച്ച അഞ്ച് മത്സരത്തിലും ജയിക്കാന്‍ സ്വീഡനായി. നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അവസാന അഞ്ച് മത്സരത്തില്‍ മൂന്ന് തവണയും ജയം സ്‌പെയിനായിരുന്നു. ഒരു തവണ സ്വീഡനും ജയിച്ചു. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയിലാണ് മത്സരം അവസാനിച്ചത്.

ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡും ചെക്ക് റിപ്പബ്ലിക്കും നേര്‍ക്കുനേര്‍ പോരടിക്കും. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ രണ്ട് വീതം തോല്‍വിയും ജയവും വഴങ്ങിയ ചെക്ക് റിപ്പബ്ലിക്ക് ഒരു സമനിലയും നേടി. സ്‌കോട്ട്‌ലന്‍ഡ് അവസാന അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് സമനിലയുമാണ് നേടിയത്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 1-0ന് ജയിക്കാന്‍ സ്‌കോട്ട്‌ലന്‍ഡിനായിരുന്നു.

ഗ്രൂപ്പ് ഇയില്‍ പോളണ്ടിന്റെ എതിരാളി സ്ലൊവാക്യയാണ്. പൗലോ സൗസയെന്ന പരിശീലകന് കീഴിലാണ് പോളണ്ടിന്റെ പ്രതീക്ഷകള്‍. സ്റ്റീഫന്‍ ടാര്‍ക്കോവിച്ചാണ് സ്ലൊവാക്യയുടെ തന്ത്രജ്ഞന്‍. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 2-0ന്റെ ജയം സ്ലോവാക്യയ്ക്കായിരുന്നു.

Story first published: Monday, June 14, 2021, 10:39 [IST]
Other articles published on Jun 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+