വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: റെക്കോര്‍ഡുകള്‍ കടപുഴകും! പ്ലാറ്റിനിയെ പിന്നിലാക്കാന്‍ റൊണാള്‍ഡോ

ചില വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടേക്കും

യൂറോപ്പില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യൂറോപ്യന്‍ ഫുട്‌ബോളിന്റെ വന്യതയും ആവേശവുമെല്ലാം കാല്‍പന്തുകളി ആരാധകര്‍ക്കു സമ്മാനിക്കാന്‍ വീണ്ടുമൊരു യൂറോ കപ്പ് കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന ടൂര്‍ണമെന്റാണ് ഇത്തനണ നടക്കാന്‍ പോവുന്നത്. പല പ്രത്യേകതകള്‍ കൊണ്ടും ഈ യൂറോ കപ്പ് ആരാധകര്‍ക്കു പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക.

വിഎആര്‍ സംവിധാനം, അഞ്ചു പകരക്കാര്‍, രണ്ടു അരങ്ങേറ്റ ടീമുകള്‍ (ഫിന്‍ലാന്‍ഡ്, വടക്കന്‍ മാസിഡോണിയ) തുടങ്ങി ഒരുപാട് സര്‍പ്രൈസുകള്‍ ഇത്തവണത്തെ യൂറോയ്ക്കുണ്ട്. 11 നഗരങ്ങളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോര് ജൂലൈ 12ന് ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ്. ചില വമ്പന്‍ റെക്കോര്‍ഡുകള്‍ ഇത്തവണ ടൂര്‍ണമെന്റില്‍ തിരുത്തപ്പെടാന്‍ ഇടയുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

 പ്ലാറ്റിനിയുടെ റെക്കോര്‍ഡ്

പ്ലാറ്റിനിയുടെ റെക്കോര്‍ഡ്

ഫ്രാന്‍സിന്റെ മുന്‍ ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ ഗോളടി റെക്കോര്‍ഡ് ഇത്തവണ പഴങ്കഥയായേക്കും. നിലവില്‍ ഒമ്പതു ഗോളുകളുമായി യൂറോ കപ്പിലെ ഓള്‍ടൈം സ്‌കോറര്‍മാരില്‍ തലപ്പത്താണ് അദ്ദേഹം. ഇത്ര തന്നെ ഗോളുകളുമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒപ്പമുണ്ട്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പറങ്കിപ്പടയെ നയിക്കുന്ന റോണോ ഈ റെക്കോര്‍ഡ് തിരുത്തി തലപ്പത്തേക്കു കയറാന്‍ സാധ്യത കൂടുതലാണ്.
ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനാണ് (ആറു ഗോള്‍) റെക്കോര്‍ഡിനായി മല്‍സരരംഗത്തുള്ള മറ്റൊരു താരം.

 പ്രായം കുറഞ്ഞ സ്‌കോറര്‍

പ്രായം കുറഞ്ഞ സ്‌കോറര്‍

യൂറോ കപ്പിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ജോണ്‍ വൊന്‍ലാന്റനാണ്. 2004ലെ യൂറോയില്‍ 18 വയസ്സും 141 ദിവസം പ്രായമുള്ളപ്പോഴുമായിരുന്നു താരം ഗോളുമായി റെക്കോര്‍ഡിട്ടത്. 16 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ റെക്കോര്‍ഡ് ഇളക്കം തട്ടാതെ തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങാം (17 വയസ്സ്), പോളണ്ടിന്റെ കാക്പര്‍ കോസ്ലോസ്‌കി (17 വയസ്സ്) എന്നിവര്‍ ഇത്തവണ ഗോള്‍ നേടിയാല്‍ ചരിത്രം കുറിക്കും.

 ഏറ്റവുമധികം യൂറോ കപ്പുകള്‍ കളിച്ച താരം

ഏറ്റവുമധികം യൂറോ കപ്പുകള്‍ കളിച്ച താരം

ഗോളടിയില്‍ മാത്രമല്ല മറ്റൊരു റെക്കോര്‍ഡും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നുണ്ട്. 15ന് ഹംഗറിക്കെതിരായ മല്‍സരത്തില്‍ പോര്‍ച്ചുഗലിനായി കളിക്കുന്നതോടെ ഈ റെക്കോര്‍ഡ് അദ്ദേഹം കുറിക്കുകയും ചെയ്യും. ഏറ്റവുമധികം യൂറോ കപ്പുകളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡിനാണ് റോണോ അവകാശിയാവുക. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചാംപ്യന്‍ഷിപ്പാണിത്. 2004 മുതല്‍ 16 വരെ 21 യൂറോ കപ്പ് മല്‍സരങ്ങള്‍ റോണോ കളിച്ചിട്ടുണ്ട്.

 പ്രായം കുറഞ്ഞ താരം

പ്രായം കുറഞ്ഞ താരം

യൂറോ കപ്പില്‍ കളിച്ച പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് നെതര്‍ലാന്‍ഡ്‌സ് ലെഫ്റ്റ് ബാക്ക് ജെട്രോ വില്ലെംസിന്റെ പേരിലാണ്. 2012ലെ യൂറോ കപ്പിലായിരുന്നു 18 വര്‍ഷവും 71 ദിവസവും പ്രായമുള്ളപ്പോള്‍ അദ്ദേഹം റെക്കോര്‍ഡിട്ടത്. 18 തികയാത്ത ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങാം, പോളണ്ടിന്റെ കാക്പര്‍ കോസ്ലോസ്‌കി എന്നിവരാണ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നത്. ഇത്തവണ അവസരം ലഭിച്ചാല്‍ ഇവര്‍ ചരിത്രത്തിന്റെ ഭാഗമാവും.

 കൂടുതല്‍ ഗോള്‍ നേടിയ ടീം

കൂടുതല്‍ ഗോള്‍ നേടിയ ടീം

യൂറോ കപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് നിലവില്‍ ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സും പങ്കിടുകയാണ്. 13 ഗോളുകളുമായാണ് ഇരുവരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. 2006, 16 എഡിഷനുകളില്‍ ഫ്രാന്‍സ് 13 ഗോളുകള്‍ വീതം നേടിയിരുന്നു. നെതര്‍ലാന്‍ഡ്‌സാവട്ടെ 2000ത്തിലായിരുന്നു ഇത്രയും തവണ വലകുലുക്കിയത്.

Story first published: Friday, June 11, 2021, 13:44 [IST]
Other articles published on Jun 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X