Euro Cup 2021: ജയം തുടരാന്‍ ഇറ്റലി, എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, വെയ്ല്‍സ് തുര്‍ക്കിക്കെതിരേ
റോം: യുവേഫ യൂറോകപ്പില്‍ ഇന്ന് മൂന്ന് പോരാട്ടങ്ങള്‍. 6.30ന് നടക്കുന്ന മത്സരത്തില്‍ റഷ്യ ഫിന്‍ലന്‍ഡിനെയും 9.30ന് നടക്കുന്ന മത്സരത്തില്‍ വെയ്ല്‍ തുര്‍ക്കിയേയും നേരിടുമ്പോള്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഇറ്റലി സ്വിറ്റ്‌സര്‍ലന്‍ഡിനെയും നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും. ഗ്രൂപ്പ് എയില്‍ നടക്കുന്ന പോരാട്ടത്തില്‍ വിജയക്കുതിപ്പ് തുടരാനുറച്ചാവും ഇറ്റലി ഇറങ്ങുക.
ആദ്യ മത്സരത്തില്‍ ഇറ്റലി എതിരില്ലാത്ത മൂന്ന് ഗോളിന് തുര്‍ക്കിയെ തോല്‍പ്പിച്ചിരുന്നു. 2018ലെ ലോകകപ്പിന് യോഗ്യത പോലും നേടാനാവാതെ പോയ ഇറ്റലി പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ എതിരാളികളായ സ്വിറ്റ്‌സര്‍ലന്‍ഡ് നിസാരരല്ല. കരുത്തരായ വെയ്ല്‍സിനെ 1-1 സമനിലയില്‍ തളച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വരവ്.
തട്ടകമായ റോമിലാണ് മത്സരമെന്നത് ഇറ്റലിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഒരു ജയമോ സമനിലയോ നേടിയാല്‍ തോല്‍വി അറിയാതെ 30 മത്സരങ്ങളെന്ന പഴയ റെക്കോഡിനൊപ്പമെത്താന്‍ ഇറ്റലിക്കാവും. അതേ സമയം ഇറ്റലിയില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഒരു തവണ മാത്രമാണ് ഇറ്റലിയെ സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍പ്പിച്ചത്. 1982ലായിരുന്നു ഇത്. 10ാം റാങ്കിനുള്ളിലുള്ള ടീമുകളുമായി കളിച്ച അവസാന ആറ് അന്താരാഷ്ട്ര മത്സരത്തില്‍ നാലിലും സ്വിറ്റ്‌സര്‍ലന്‍ഡ് പരാജയപ്പെട്ടിരുന്നു.

നേര്‍ക്കുനേര്‍ പോരടിച്ച അവസാന മൂന്ന് മത്സരത്തിലും ടീം സമനിലയിലാണ് പിരിഞ്ഞത്. 2010ലാണ് അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത്. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുള്ള ഇറ്റലി തലപ്പത്തും ഒരു പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്.
ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡിനെ നേരിടുന്ന റഷ്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോറ്റ ക്ഷീണത്തിലാണ് റഷ്യ ഇറങ്ങുന്നത്. അതേ സമയം ഡെന്‍മാര്‍ക്കിനെ 1-0ന് തോല്‍പ്പിച്ചാണ് ഫിന്‍ലന്‍ഡ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. നിലവില്‍ മൂന്ന് പോയിന്റ് കൈയിലുള്ള ഫിന്‍ലന്‍ഡിന് റഷ്യയെക്കൂടി തോല്‍പ്പിച്ചാല്‍ അത് വലിയ ആത്മവിശ്വാസമാവും. 2009ലാണ് അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. അതിനാല്‍ മുന്‍ കണക്കുകള്‍ക്ക് പ്രസക്തിയില്ല.
ഗ്രൂപ്പ് എയില്‍ തുര്‍ക്കി-വെയ്ല്‍സ് പോരാട്ടവും കടുക്കും. വെയ്ല്‍സ് സ്വിറ്റ്‌സര്‍ലന്‍ിനോട് ആദ്യ മത്സരം സമനില വഴങ്ങിയപ്പോള്‍ തുര്‍ക്കി ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ഇറങ്ങുന്നത്. അതിനാല്‍ത്തന്നെ ഇരു കൂട്ടര്‍ക്കും ജയം വളരെ അനിവാര്യമാണ്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയത് 1997ലാണ്. അന്ന് 6-4ന് ജയം തുര്‍ക്കിയ്ക്കായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications