Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup: ഇന്ന് വമ്പന്‍ പോരാട്ടം, ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജര്‍മനിയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ലണ്ടന്‍: യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടും ജര്‍മനിയും നേര്‍ക്കുനേര്‍. രാത്രി 9.30നാണ് മത്സരം. തുല്യശക്തികളെന്ന് വിശേഷിപ്പിക്കുന്ന ടീമുകളായതിനാല്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് ആര് ഉറപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം. രാത്രി 12.30ന് നടക്കുന്ന മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ സ്വീഡന്‍-യുക്രൈനെ നേരിടും. മത്സരങ്ങള്‍ സോണി ചാനലില്‍ തത്സമയം കാണാനാവും.

ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ സീറ്റ് ഉറപ്പിച്ചത്. ക്രൊയേഷ്യയേയും ചെക്ക് റിപ്പബ്ലിക്കിനെയും 1-0ന് തോല്‍പ്പിച്ച ഇംഗ്ലണ്ട് സ്‌കോട്‌ലന്‍ഡിനോട് ഗോള്‍രഹിത സമനിലയും വഴങ്ങി. അതേ സമയം മരണ ഗ്രൂപ്പായ എഫിലെ രണ്ടാം സ്ഥാനക്കാരായാണ് ജര്‍മനി പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഫ്രാന്‍സിനോട് 1-0ന് തോറ്റെങ്കിലും പോര്‍ച്ചുഗലിനെ 4-2ന് അവര്‍ തോല്‍പ്പിച്ചു. ഹംഗറിയോട് 2-2 സമനില പിടിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ തട്ടകത്തിലാണ് മത്സരമെന്നത് ഇംഗ്ലീഷ് നിരയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.റഹിം സ്റ്റെര്‍ലിങ്,ഹാരി കെയ്ന്‍ എന്നിവരില്‍ത്തന്നെയാണ് ഇംഗ്ലണ്ടിന്റെ പ്രധാന പ്രതീക്ഷ. എന്നാല്‍ കെയ്‌ന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ഇരുവരുടെയും പ്രകടനം നിര്‍ണ്ണായകമാവും. ഹാവെര്‍ട്‌സ്, ഗ്നാബ്രി, കിമ്മിച്ച്, ക്രൂസ്, റൂഡ്രിഗര്‍ തുടങ്ങിയവരാണ് ജര്‍മനിയുടെ പ്രതീക്ഷ കാക്കുന്നത്. അവസാനം കളിച്ച ഒമ്പത് മത്സരത്തില്‍ എട്ടിലും ഇംഗ്ലണ്ട് ജയിച്ചുവെന്നത് ജര്‍മനിയുടെ ചങ്കിടിപ്പേറ്റുന്ന കണക്കാണ്.

germany

നേര്‍ക്കുനേര്‍ കണക്കുകളില്‍ ജര്‍മനിക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് തവണയും ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ജര്‍മനിക്കായി. ഒരു മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയായി.2017ലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.

അതേ സമയം സ്‌പെയിനും പോളണ്ടും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്മാരായാണ് സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌പെയിനോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ സ്ലൊവാക്യയോടും പോളണ്ടിനോടും ജയിക്കാന്‍ സ്വീഡനായി. ഗ്രൂപ്പ് സിയിലെ മൂന്നാം സ്ഥാനക്കാരായാണ് ഉക്രൈന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്.ഹോളണ്ടിനോടും ഓസ്ട്രിയയോടും തോറ്റെങ്കിലും മാസിഡോണിയയെ തോല്‍പ്പിച്ചതാണ് ഉക്രൈന് പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം നല്‍കിയത്.

അവസാനമായി ഇരു ടീമും 2012ലാണ് ഏറ്റുമുട്ടിയത്. അന്ന് 2-1ന്റെ ജയം സ്വന്തമാക്കിയത് ഉക്രൈനായിരുന്നു. എന്നാല്‍ ഈ മികവ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആവര്‍ത്തിക്കാന്‍ ഉക്രൈന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, June 29, 2021, 9:18 [IST]
Other articles published on Jun 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+