Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും, എതിരാളി ഉക്രൈയിനും ചെക്ക് റിപ്പബ്ലിക്കും

ബാക്കു: യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ രണ്ട് പോരാട്ടങ്ങള്‍. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടുമ്പോള്‍ 12.30ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഉക്രൈനും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ പോരടിക്കും. സോണി ചാനലുകളിലാണ് മത്സരം തത്സമയം കാണാനാവുക. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇംഗ്ലണ്ടിന് ഉക്രൈന്‍ വലിയ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യത കൂടുതലാണ്.

ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഡെന്‍മാര്‍ക്ക്. രണ്ട് തോല്‍വിയും ഒരു ജയവും നേടിയാണ് ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തെത്തിയത്. റഷ്യയ്‌ക്കെതിരേ നേടിയ ജയമാണ് അവരെ തുണച്ചത്. ഗ്രൂപ്പ് ഡിയിലെ മൂന്നാം സ്ഥാനക്കാരാണ് ചെക്ക് റിപ്പബ്ലിക്ക്. ഓരോ ജയവും തോല്‍വിയും സമനിലയുമാണ് ചെക്ക് റിപ്പബ്ലിക്കിന് നേടാനായത്.

2004ന് ശേഷം ഇതാദ്യമായാണ് ഡെന്‍മാര്‍ക്ക് യൂറോകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. കളിച്ച എല്ലാ മത്സരത്തിലും ആറിലധികം ഗോള്‍ശ്രമങ്ങള്‍ നടത്തിയ ഏക ടീമാണ് ഡെന്‍മാര്‍ക്ക്. ആദ്യ മത്സരത്തില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ പരിക്കില്‍ ഭയപ്പെട്ടിടത്തുനിന്നാണ് ഡെന്‍മാര്‍ക്കിന്റെ തിരിച്ചുവരവ്. ചെക്ക് റിപ്പബ്ലിക്കും പൊരുതാന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്. അവസാനമായി 2016ലാണ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയത്. അന്ന് 1-1 സമനിലയിലാണ് ഇരു ടീമും പിരിഞ്ഞത്. നേര്‍ക്കുനേര്‍ കണക്കില്‍ ഡെന്‍മാര്‍ക്കിന് അല്‍പ്പം മുന്‍തൂക്കമുണ്ടെങ്കിലും നിലവിലെ ഫോമില്‍ കാര്യങ്ങള്‍ എങ്ങനെ വേണമെങ്കിലും മാറി മറിയാം.

england-football

അതേ സമയം വലിയ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഒരു മത്സരം പോലും തോറ്റില്ല. രണ്ട് ജയവും ഒരു സമനിലയുമാണ് ഇംഗ്ലണ്ട് നേടിയത്. ഗ്രൂപ്പ് സിയിലെ മൂന്നാം സ്ഥാനക്കാരാണ് ഉക്രൈയിന്‍. ഇംഗ്ലണ്ടിലെ സൂപ്പര്‍ താരങ്ങളുടെ പ്രകടനം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഹാരി കെയ്‌നും ഗോളടിച്ച് അക്കൗണ്ട് തുറന്നിട്ടുണ്ട്. റഹിം സ്‌റ്റെര്‍ലിങ്ങും ഫോമിലാണ്.

ജര്‍മനിക്ക് മടക്ക ടിക്കറ്റ് നല്‍കിയ കരുത്ത് ഇംഗ്ലണ്ടിന് ക്വാര്‍ട്ടറിലും ഗുണം ചെയ്‌തേക്കും. സ്വീഡനെ വീഴ്ത്തിയ ഉക്രൈന് മുന്നില്‍ കടുത്ത വെല്ലുവിളിയാണുള്ളത്. എന്നാല്‍ മികച്ച ആക്രമണ ശേഷിയുള്ള ഉക്രൈന്റെ പ്രതിരോധ നിര ഇംഗ്ലണ്ടിനെയും പ്രയാസപ്പെടുത്താന്‍ സാധ്യതയേറെയാണ്. 2013ലാണ് അവസാനമായി ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.

Story first published: Saturday, July 3, 2021, 10:17 [IST]
Other articles published on Jul 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+