വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: ജയത്തോടെ ഇംഗ്ലണ്ടും ക്രൊയേഷ്യയും പ്രീക്വാര്‍ട്ടറില്‍, ചെക്കിന് കാത്തിരിപ്പ്

ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായി

1

ലണ്ടന്‍: യൂറോ കപ്പിന്റെ ഗ്രൂപ്പ് ഡിയില്‍ നിന്നും ആരൊക്കെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുമെന്ന് തീരുമാനമായി. അവസാന റൗണ്ട് വരെ സസ്‌പെന്‍സ് തുടര്‍ന്ന ഗ്രൂപ്പില്‍ നിന്നും ഇംഗ്ലണ്ടും കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയുമാണ് നോക്കൗണ്ട് റൗണ്ടിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ക്രൊയേഷ്യയുടെ മുന്നേറ്റം.

അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട്, ചെക്ക്, ക്രൊയേഷ്യ തുടങ്ങിയ മൂന്നു ടീമുകള്‍ക്കായിരുന്നു പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ടായിരുന്നത്. ഇംഗ്ലണ്ടിനും ചെക്കിനും നാലു പോയിന്റ് വീതവും ക്രൊയേഷ്യക്കു ഒരു പോയിന്റുമാണുണ്ടായിരുന്നത്. ഇംഗ്ലണ്ട്- ചെക്ക് പോരാട്ടം സമനിലില്‍ കലാശിച്ചിരുന്നെങ്കില്‍ ഇരുടീമുകളും പ്രീക്വാര്‍ട്ടറിലെത്തുകയും ജയിച്ചാലും ക്രൊയേഷ്യയുടെ നോക്കൗട്ട് റൗണ്ട് ഉറപ്പില്ലാതിരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ ജയം ക്രൊയേഷ്യക്കു തുണയായി.

2

ഏഴു പോയിന്റുമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായത്. ക്രൊയേഷ്യക്കും ചെക്കിനും നാലു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച ഗോള്‍ശരാശിയില്‍ ക്രൊയേഷ്യ രണ്ടാംസ്ഥാനക്കാരായി. എന്നാല്‍ ചെക്കിന്റെ വഴിയടങ്ങിയിട്ടില്ല. ഗ്രൂപ്പുഘട്ടത്തില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത മികച്ച ടീമുകളിലൊന്നായി ചെക്കിന് ഇനിയും പ്രീക്വാര്‍ട്ടറിലെത്താം.

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് ചെക്കിനെ വീഴ്ത്തിയത്. മറ്റൊരു കളിയില്‍ ക്രൊയേഷ്യ 3-1ന് സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തുവിടുകയായിരുന്നു. 12ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ് നേടിയ ഗോളാണ് ചെക്കിനെതിരേ ഇംഗ്ലണ്ടിനു നിര്‍ണായക വിജയം സമ്മാനിച്ചത്. അതേസമയം, നിക്കോള വ്‌ളാസിച്ച് (17 ാം മിനിറ്റ്), ലൂക്കാ മോഡ്രിച്ച് (62), ഇവാന്‍ പെരിസിച്ച് (77) എന്നിവരാണ് സ്‌കോട്ട്‌ലാന്‍ഡിനെതിരേ ക്രൊയേഷ്യയുടെ സ്‌കോറര്‍മാര്‍. കല്ലം മക്രെഗര്‍ 42ാം മിനിറ്റില്‍ സ്‌കോട്ടിഷ് ടീമിന്റെ ഗോള്‍ മടക്കി.

3

ചെക്കിനെതിരേ കളിയാരംഭിച്ച് രണ്ടാം മിനിറ്റില്‍ത്തന്നെ ഇംഗ്ലണ്ട് മുന്നില്‍ എത്തേണ്ടതായിരുന്നു. പക്ഷെ സ്റ്റെര്‍ഡലിങിന്റെ ഗോള്‍ശ്രമം പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. 10ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ് ഇംഗ്ലണ്ടിന്റെ അക്കൗണ്ട് തുറന്നു. ജാക്ക് ഗ്രെലിഷ് നല്‍കിയ ക്രോസ് സ്‌റ്റെര്‍ലിങ് വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. 26ാ മിനിറ്റില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ നല്ലൊരു ഗോള്‍ ശ്രമം ചെക്ക് ഗോളി വാക്ലിച്ച് രക്ഷപ്പെടുത്തി. രണ്ടു മിനിറ്റിനകം ചെക്കിന്റെ കൗണ്ടര്‍ അറ്റാക്ക്. എന്നാല്‍ സാക്കയുടെ ഗോള്‍ ലക്ഷ്യമാക്കിയുള്ള ഷോട്ട് ഗോളി പിക്‌ഫോര്‍ഡ് കുത്തിയകറ്റി.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതി അത്ര ആവേശകരമായിരുന്നില്ല. കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. 86ാം മിനിറ്റില്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിനായി ബോള്‍ വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിളിക്കപ്പെടുകയായിരുന്നു.

ക്രൊയേഷ്യ- സ്‌കോട്ട്‌ലാന്‍ഡും തമ്മിലുള്ള മല്‍സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ക്രൊയേഷ്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയാണ് അവര്‍ കീഴടങ്ങിയത്. 17ാം മിനിറ്റില്‍ വ്‌ളാസിച്ചിന്റെ ഗോളില്‍ മുന്നിലെത്തിയ ക്രൊയേഷ്യയെ 42ാം മിനിറ്റില്‍ മക്‌ഗ്രെഗറുടെ ഗോളില്‍ സ്‌കോട്ടിഷ് ടീം പിടിച്ചുനിര്‍ത്തി. 1996നു ശേഷം യൂറോ കപ്പില്‍ അവരുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.

4

രണ്ടാംപകുതിയിലും ഇരുടീമുകളും വീറോടെ തന്നെ പൊരുതി. മികച്ച ചില ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ രണ്ടു ടീമുകള്‍ക്കും കഴിഞ്ഞു. 62ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂട നായകന്‍ മോഡ്രിച്ച് ക്രൊയേഷ്യക്കു ലീഡ് സമ്മാനിച്ചു. സമനില ഗോളിനായി സ്‌കോട്ടിഷ് ടീം ശ്രമിക്കവെയാണ് 77ാം മിനിറ്റില്‍ പെരിസിച്ച് ക്രൊയേഷ്യയുടെ വിജയമുറപ്പാക്കിയ മൂന്നാം ഗോളും നേടിയത്.

Story first published: Wednesday, June 23, 2021, 7:16 [IST]
Other articles published on Jun 23, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X