Euro 2021: പെനല്‍റ്റി നഷ്ടപ്പെടുത്തി, ഇംഗ്ലീഷ് ടീമിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരേ വംശീയാധിക്ഷേപം

യൂറോ കപ്പിന്റെ ഫൈനലില്‍ ഇറ്റലിക്കെതിരേ പെനല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് ടീമിലെ കറുത്ത വര്‍ഗക്കാരായ കളിക്കാര്‍ക്കു നേരെ വംശീയാധിക്ഷേപം. സമൂഹമാധ്യമങ്ങള്‍ വഴിയാണ് മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരെ വര്‍ണവെറിയന്‍മാര്‍ ആക്രമിച്ചത്. ഇതിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇംഗ്ലീഷ് ടീം കോച്ച് ഗരെത് സൗത്ത്‌ഗേറ്റ്, ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, കായിക താരങ്ങള്‍, രാഷ്ട്രീയ, മതനേതാക്കള്‍ എന്നിവരടക്കം പല മേഖലകളിലുള്ളളവരും അപലപിച്ചു. കളിക്കാരെ വംശീയമായി അധിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്നു കൈമാറാന്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെടുമെന്നാണ് വിവരം.

Three Black Soccer Players Are Facing Racist Abuse After England's Euro 2020 Defeat

ലണ്ടനിലെ വെംബ്ലിയില്‍ നടന്ന ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു അവസാനിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 21 കാരനായ റഷ്‌ഫോര്‍ഡിന്റെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തുപോയപ്പോള്‍ 21 കാരനായ സാഞ്ചോ, 19 കാരനായ സാക്ക എന്നിവരുടെ കിക്കുകള്‍ ഇറ്റാലിയന്‍ ഗോളി ഡൊണാറുമ ബ്ലോക്ക് ചെയ്യുകയായിരുന്നു.

പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍ മുത്തയ്യ മുരളീധരന്‍, കാരണമുണ്ടെന്ന് ഷുഹൈബ് അക്തര്‍പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാന്‍ മുത്തയ്യ മുരളീധരന്‍, കാരണമുണ്ടെന്ന് ഷുഹൈബ് അക്തര്‍

'സിക്‌സേഴ്‌സിനുവേണ്ടി കോലി കളിക്കുന്നത് ഓര്‍ത്ത് നോക്കുക', ബിബിഎല്‍ വളരണമെന്ന് ബ്രെറ്റ് ലീ'സിക്‌സേഴ്‌സിനുവേണ്ടി കോലി കളിക്കുന്നത് ഓര്‍ത്ത് നോക്കുക', ബിബിഎല്‍ വളരണമെന്ന് ബ്രെറ്റ് ലീ

കഴിഞ്ഞ വേനല്‍ക്കാലം മുഴുവന്‍ ഉജ്ജ്വല പ്രകടനം നടത്തിയ മുന്നു യുവതാരങ്ങള്‍ ഏറെ സമ്മര്‍ദ്ദമുള്ള ഘട്ടത്തിലാണ് പെനല്‍റ്റിയെടുക്കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടുവന്നതെന്നു ഇംഗ്ലീഷ് നായകന്‍ കെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. വംശിയാധിക്ഷേപമല്ല, മറിച്ച് അവര്‍ പിന്തുണയും പ്രോല്‍സാഹനവുമാണ് അര്‍ഹിക്കുന്നത്. സോഷ്യല്‍ മീഡിയയിലുടെ നിങ്ങള്‍ ആരെയെങ്കിലും അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇംഗ്ലണ്ടിന്റെ ഫാനല്ല, നിങ്ങളെ ഞങ്ങള്‍ക്കു ആവള്യശ്യമില്ലെന്നും കെയ്ന്‍ തുറന്നടിച്ചു.

മാപ്പര്‍ഹിക്കാത്തതാണെന്നായിരുന്നു കളിക്കാര്‍ക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് കോച്ച് സൗത്ത്‌ഗേറ്റിന്റെ പ്രതികരണം. വിദേശത്തു നിന്നാണ് കൂടുതല്‍ അധിക്ഷേപങ്ങളുമുണ്ടായിരിക്കുന്നതെന്നു എനിക്കറിയാം. ഇവ ട്രാക്ക് ചെയ്യുന്ന ആളുകള്‍ക്കു അതു വിശദീകരിക്കാന്‍ സാധിച്ചു, പക്ഷെ എല്ലാം അങ്ങനെയല്ലെന്നും വാര്‍ത്താമ്മേളനത്തില്‍ സൗത്ത്‌ഗേറ്റ് പറഞ്ഞു.

ടീമംഗങ്ങള്‍ തനിക്കു നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതായും പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അമ്പരപ്പിച്ചതായും റഷ്‌ഫോര്‍ഡ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ദിവസം മുഴുവന്‍ സ്വന്തം പ്രകടനത്തെ വിമര്‍ശിക്കാന്‍ എനിക്കു സാധിക്കും, എന്നാല്‍ ഞാന്‍ ആരാണെന്നതിലും എവിടെ നിന്നാണ് വന്നത് എന്നതിലും ഒരിക്കലും ക്ഷമ ചോദിക്കുകയില്ലെന്നും റഷ്‌ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
പ്രവചനങ്ങൾ
VS
Story first published: Tuesday, July 13, 2021, 10:31 [IST]
Other articles published on Jul 13, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X