ലണ്ടന്‍/റോം: ഗോളില്‍ ആറാടി നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്ത്. 11ാം റൗണ്ട് മല്‍സരത്തില്‍ സതാംപ്റ്റനെയാണ് 1-6ന് സിറ്റി തരിപ്പണമാക്കിയത്. ഹോംഗ്രൗണ്ടില്‍ റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോളുമായി പടനയിച്ചപ്പോള്‍ സെര്‍ജിയോ അഗ്വേറോ, ഡേവിഡ് സില്‍വ, ലിയോറി സാനെ എന്നിവരും ഓരോ തവണ സിറ്റി ഗോള്‍ നേട്ടത്തില്‍ പങ്കാളികളായി. ആറാം മിനിറ്റില്‍ സതാംപ്റ്റന് താരം വസ്ലി ഹോഡ്റ്റിലൂടെയാണ് സിറ്റി ആദ്യ ഗോള്‍ കണ്ടെത്തിയത്. ഡാനി ഇന്ഗ്സാണ് സതാംപ്റ്റന്റെ ആശ്വാസ ഗോള്‍ സ്കോറര്‍.
വെസ്റ്റിന്‍ഡീസിനെതിരെ പുതിയ ആയുധം പ്രയോഗിച്ച് കുല്‍ദീപ്; ബാറ്റ്സ്മാന്മാര് വിയര്‍ക്കും
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ ചെല്‍സി 3-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. ഇരട്ട ഗോള്‍ നേടിയ ആല്‍വെറോ മൊറാറ്റയാണ് ഹോംഗ്രൗണ്ടില്‍ ചെല്‍സിക്ക് മികച്ച വിജയം നേടിക്കൊടുത്തത്. പെഡ്രോയുടെ വകയായിരുന്നു ബ്ലൂസിന്റെ മൂന്നാം ഗോള്‍. പാലസിനായി ആന്‍ഡ്രോസ് ടൗസെന്റ് ലക്ഷ്യംകണ്ടു.
വിജയത്തോടെ മികച്ച ഗോള്‍ശരാശരിയില്‍ ലിവര്‍പൂളിനെ മറികടന്ന് ചെല്‍സി ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 27 പോയിന്റാണ് ചെല്‍സിക്കും ലിവര്പൂളിനുമുള്ളത്. 29 പോയിന്റുമായാണ് സിറ്റി ലീഗില്‍ തലപ്പത്തെത്തിയത്. ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന് 1-0ന് ഉഡിനെസിനെ പരാജയപ്പെടുത്തി. 21 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് മിലാന്.