Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി, ആഴ്‌സണലിനും ചെല്‍സിക്കും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. അട്ടിമറി വീരന്മാരായ വോള്‍വ്‌സ് എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. സന്ദര്‍ശകരായെത്തിയാണ് വോള്‍വ്‌സിന്റെ ജയം. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടതിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 76 ശതമാനം പന്തടക്കവും 18 ഗോള്‍ശ്രമവുമായി കണക്കുകളില്‍ സിറ്റി ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍നേടാായില്ല.

adamatraorewolves

ഗോള്‍രഹിത സമനിലയിലേക്കെന്ന് തോന്നിക്കവെ 80ാം മിനുട്ടില്‍ വോള്‍വ്‌സ് ലീഡെടുത്തു. റൗള്‍ ജിമിനെസിന്റെ അസിസ്റ്റില്‍ ആഡ്മ ട്രവോറാണ് സന്ദര്‍ശകരെ മുന്നിലെത്തിച്ചത്. ഇഞ്ചുറി ടൈമില്‍ ട്രവോര്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് വോള്‍വ്‌സിന് അഭിമാന ജയം സമ്മാനിക്കുകയായിരുന്നു. സീസണിലെ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ സിറ്റി 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 24 പോയിന്റുള്ള ലിവര്‍പൂളാണ് തലപ്പത്ത്.

davidluizarsenal

ഒറ്റഗോളില്‍ ഗണ്ണേഴ്‌സ്

സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന്റെ ജയത്തോടെ ആഴ്‌സണല്‍ അഭിമാനം കാത്തു. ബേണ്‍മൗത്ത് ശക്തമായ പോരാട്ടം പുറത്തെടുത്തെങ്കിലും ഒമ്പതാം മിനുട്ടില്‍ ഡേവിഡ് ലൂയിസ് നേടിയ ഗോളില്‍ ആഴ്‌സണല്‍ വിജയം സ്വന്തമാക്കി. 15 പോയിന്റുള്ള ആഴ്‌സണല്‍ നിലവില്‍ മൂന്നാമതാണ്. 11 പോയിന്റുള്ള ബോണ്‍മൗത്ത് 10ാമതും.

tammyabrahamchelsea

നാലടിച്ച് ചെല്‍സി കുതിപ്പ്

സതാംപ്റ്റണെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ നാല് ഗോളിന് തകര്‍ത്ത് ചെല്‍സി. 17ാം മിനുട്ടില്‍ താമി അബ്രഹാം ചെല്‍സിയെ മുന്നിലെത്തിച്ചപ്പോള്‍ 24ാം മിനുട്ടില്‍ മൗസന്‍ മൗണ്ട് ലീഡുയര്‍ത്തി. 30ാം മിനുട്ടില്‍ ഡാനി ഇന്‍ഗസിലൂടെ സതാംപ്റ്റണ്‍ ഒരു ഗോള്‍ മടക്കി. 40ാം മിനുട്ടില്‍ എന്‍ഗോളോ കാന്റെയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി 3-1ന് ചെല്‍സിക്ക്. 89ാം മിനുട്ടില്‍ മിച്ചി ബാറ്റ്ഷുയിയാണ് ചെല്‍സിയുടെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കിയത്. 14 പോയിന്റുള്ള ചെല്‍സി അഞ്ചാമതാണ്.

Story first published: Monday, October 7, 2019, 10:07 [IST]
Other articles published on Oct 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+