Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് വെസ്റ്റ്ഹാം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മോശം ഫോം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാം എതിരില്ലാത്ത രണ്ട് ഗോളിനാണ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മുട്ടുകുത്തിച്ചത്.സ്വന്തം തട്ടകത്തില്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് ഒരവസരം പോലും നല്‍കാതെയാണ് വെസ്റ്റ്ഹാമിന്റെ ജയം.

4-2-3-1 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 4-1-4-1 ഫോര്‍മേഷനിലാണ് വെസ്റ്റ്ഹാം തളച്ചത്. ആദ്യ പകുതിയില്‍ 51 ശതമാനം പന്തടക്കിവെച്ച് ഗോള്‍ശ്രമത്തിലും വെസ്റ്റ്ഹാം മുന്നിട്ട് നിന്നപ്പോള്‍ മികച്ചൊരു അറ്റാക്ക് പോലും യുണൈറ്റഡിന് നടത്താനായില്ല.44ാം മിനുട്ടില്‍ വെസ്റ്റ്ഹാം ആദ്യ വെടിപൊട്ടിച്ചു. ആന്‍ഡേഴ്‌സണിന്റെ അസിസ്റ്റില്‍ ആന്‍ഡ്രി യമോലിന്‍കോയാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയിലും ശക്തമായ മുന്നേറ്റങ്ങളൊന്നും കാഴ്ചവെക്കാനാവാതെ യുണൈറ്റഡ് നിര വിയര്‍ത്തു.ജെസ്സെ ലിംഗാര്‍ഡിനെയും ഫ്രഡിനെയും ഗോമസിനെയും കളത്തിലിറക്കി യുണൈറ്റഡ് കോച്ച് സോള്‍ഷെയര്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

westhamunited

84ാം മിനുട്ടില്‍ വെസ്റ്റ്ഹാം ലീഡ് ഉയര്‍ത്തി.ആരോണ്‍ ക്രെസ്‌വെല്ലാണ് ഗോള്‍ നേടിയത്. സീസണിലെ യുണൈറ്റഡിന്റെ രണ്ടാം തോല്‍വിയാണിത്. ഈ പ്രകടനം തുടര്‍ന്നാല്‍ പരിശീലകസ്ഥാനത്ത് നി്ന്ന് സോള്‍ഷെയറെ നീക്കിയേക്കും. എട്ട് പോയിന്റുമായി യുണൈറ്റഡ് നിലവില്‍ ഏഴാം സ്ഥാനത്താണ്.11 പോയിന്റുള്ള വെസ്റ്റ്ഹാം നാലാമതും.

വോള്‍വ്‌സിന് സമനില

മറ്റൊരു മത്സരത്തില്‍ വോള്‍വ്‌സിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ തളച്ചു.ഇരു ടീമും ഓരോ ഗോള്‍വീതമാണ് നേടിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 46ാം മിനുട്ടില്‍ ലെന്‍ഡര്‍ ഡെന്‍ഡോന്‍ക്കറിന്റെ സെല്‍ഫ് ഗോളില്‍ ക്രിസ്റ്റല്‍ പാലസ് ആദ്യം മുന്നിലെത്തിയപ്പോള്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ ഡിയോഗോ ജോറ്റ വോള്‍വ്‌സിന് സമനില ഗോള്‍ സമ്മാനിച്ചു.

Story first published: Monday, September 23, 2019, 9:00 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+