Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും ആഴ്‌സണലിനും ജയം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ആഴ്‌സണലും ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ആസ്റ്റര്‍ വില്ലയെ എതിരില്ലാത്ത ആറ് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അഴ്‌സണല്‍ തോല്‍പ്പിച്ചത്.

പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1നാണ് ടോട്ടനം തോല്‍പ്പിച്ചത്. ജയത്തോടെ 51 പോയിന്റുമായി ടോട്ടനം രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.

english premier league

എല്ലാ ടീമുകളും 26 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 53 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി തന്നെയാണ് ഒന്നാമത്. 51 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതിനാല്‍ ആഴ്‌സണല്‍ മൂന്നാമതാണ്.

മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളാണ് യാഥാക്രമം നാല് അഞ്ച് സ്ഥാനങ്ങളില്‍. പോയിന്റ് പട്ടികയില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂ എന്നുള്ളത് കിരീട പോരാട്ടത്തിന് ആവേശം നല്‍കുന്നുണ്ട്.

സതാംപ്ടണ്‍, വെസ്റ്റ്ഹാം, ലിവര്‍പൂള്‍, വാറ്റ്ഫഡ്, സ്റ്റോക് ക്ലബ്ബുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Monday, February 15, 2016, 10:21 [IST]
Other articles published on Feb 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+