വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പൊന്‍വിലയുള്ള താരമായി ക്രിസ്റ്റ്യന്‍ എറിക്‌സണ്‍; താരത്തിന്റെ പിന്നാലെ പ്രമുഖര്‍

Man United almost ready to pull off a shock transfer for Christian Eriksen

ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോളിന്റെ ഈ സീസണിലെ കൈമാറ്റ ജാലകത്തിന് പൂട്ട് വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വലിയ വമ്പന്‍ െൈകമാറ്റങ്ങള്‍ ഇത്തവണ പാളിപ്പോയപ്പോള്‍ ചില താരങ്ങള്‍ വമ്പന്‍ പ്രതിഫലത്തോടെ കൂടുമാറി. കൈമാറ്റത്തില്‍ ടീമുകള്‍ അവസാന ഘട്ട തന്ത്രം മെനയുമ്പോള്‍ താരമായിരിക്കുന്നത് ടോട്ടനത്തിന്റെ ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സനാണ്. സ്പര്‍സിനൊപ്പം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,റയല്‍ മാഡ്രിഡ് തുടങ്ങിയ പ്രമുഖരാണ് പ്രധാനമായും രംഗത്തുള്ളത്.

eriksen

യുവന്റസില്‍ നിന്ന് പൗലോ ഡിബാലയെ ടീമിലെത്തിക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് എറിക്‌സണായി യുണൈറ്റഡ് സജീവമായി രംഗത്തെത്തിയത്. യുവന്റസ് ആവശ്യപ്പെട്ട ഉയര്‍ന്ന പ്രതിഫലം നല്‍കുന്നതിലുണ്ടായ പ്രശ്‌നമാണ് ഡിബാലയുടെ പ്രീമിയര്‍ ലീഗ് പ്രവേശനത്തിന് തടയായത്. എറിക്‌സണെ ടീമിലെത്തിച്ചാല്‍ ടീമിന്റെ മധ്യനിരയുടെ കരുത്തുയരുമെന്നുറപ്പാണ്. പോള്‍ പോഗ്ബയുടെ റയല്‍ മാഡ്രിഡിലേക്കുള്ള കൂടുമാറ്റ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മികച്ചൊരു പകരക്കാരനെ കണ്ടത്തേണ്ടത് യുണൈറ്റഡിന് അത്യാവശ്യമാണ്.എന്നാല്‍ 80 ദശലക്ഷം യൂറോയാണ് എറിക്‌സണായി ടോട്ടനം ആവശ്യപ്പെടുന്നത്. ഇത് മുടക്കാന്‍ ക്ലബ്ബിന് സാധിക്കുമോയെന്ന് കണ്ടറിയണം. റോമലു ലുക്കാക്കു,പോള്‍ പോഗ്ബ എന്നിവരുടെ കൈമാറ്റം നടന്നാല്‍ എറിക്‌സണ്‍ യുണൈറ്റഡിലെത്താനുള്ള സാധ്യത കൂടുതലാണ്. അടുത്തിടെയായി പരിക്കിന്റെ പിടിയിലായിരുന്ന എറിക്‌സണിന്റെ ഫോം സംബന്ധിച്ച ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

ഒത്തുകളിക്കാന്‍ ഉമര്‍ അക്മലിനെ ക്ഷണിച്ച് മുന്‍ പാക് താരംഒത്തുകളിക്കാന്‍ ഉമര്‍ അക്മലിനെ ക്ഷണിച്ച് മുന്‍ പാക് താരം

പോഗ്ബയെയാണ് സിനദിന്‍ സിദാന്‍ പരിശീലകനായുള്ള റയല്‍ മാഡ്രിഡ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ യുണൈറ്റഡ് താരത്തിന് കൈമാറാന്‍ വിമുഖത കാട്ടുന്നതാണ് എറിക്‌സണിലേക്ക് ശ്രദ്ധ തിരിക്കാന്‍ റയലിനെ പ്രേരിപ്പിക്കുന്നത്. പ്രീ സീസണില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ കഴിയാത്ത റയലിന് മികച്ച താരങ്ങളെ ടീമിലെത്തിച്ച് കരുത്തുയര്‍ത്തേണ്ടത് അത്യാവശ്യമാണ്. 2013മുതല്‍ ടോട്ടനത്തിന്റെ ഭാഗമായ എറിക്‌സണ്‍ 206 മത്സരങ്ങളില്‍ നിന്ന് 49 ഗോള്‍ ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്.ഡെന്‍മാര്‍ക്കിനുവേണ്ടി 89 മത്സരങ്ങളില്‍ നിന്ന് 27 ഗോളും താരത്തിന്റെ പേരിലുണ്ട്.

Story first published: Wednesday, August 7, 2019, 17:03 [IST]
Other articles published on Aug 7, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X