Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് അടിതെറ്റി, സതാംപ്റ്റനോട് തോറ്റു

സതാംപ്റ്റന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ നിരയായ ലിവര്‍പൂളിന് അപ്രതീക്ഷിത തിരിച്ചടി. സതാംപ്റ്റനോട് ഏക പക്ഷീയമായ ഒരു ഗോളിനാണ് യര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്മാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നത്. സതാംപ്റ്റനിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരുടെ 4-4-2 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ നേരിട്ടത്. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹ്, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവരടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ലിവര്‍പൂളിലുണ്ടായിരുന്നു.

രണ്ടാം മിനുട്ടില്‍ ഡാനി ഇന്‍ഗസ് നേടിയ ഗോളിന്റെ കരുത്തിലാണ് സതാംപ്റ്റന്‍ ചെമ്പടയെ കീഴടക്കിയത്. തുടക്കത്തിലേ ലീഡ് നേടിയതോടെ പ്രതിരോധം ശക്തിപ്പെടുത്തി കളിച്ച ആതിഥേയരുടെ തന്ത്രം വിജയിക്കുകയായിരുന്നു. 67 ശതമാനം പന്തടത്തില്‍ മുന്നിട്ട് നില്‍ക്കാനും ഏഴിനെതിരേ 17 ഗോള്‍ശ്രമം നടത്താനും ലിവര്‍പൂളിനായെങ്കിലും ഗോളടിക്കാന്‍ സാധിച്ചില്ല. 10 കോര്‍ണര്‍ കിക്കും 11 ഫ്രീ കിക്കും ലഭിച്ചിട്ടും മുതലാക്കാന്‍ ലിവര്‍പൂളിനായില്ല.

southampton-

തോറ്റെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ലിവര്‍പൂള്‍ തന്നെയാണ് പോയിന്റ് പട്ടികയുടെ തലപ്പത്ത്. 17 മത്സരത്തില്‍ നിന്ന് 9 ജയം 6 സമനില 2 തോല്‍വിയടക്കം 33 പോയിന്റ് നേടിയ ലിവര്‍പൂളിന് 33 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 16 മത്സരത്തില്‍ നിന്ന് 33 പോയിന്റുണ്ട്. എന്നാല്‍ 37 ഗോള്‍ നേടിയതിന്റെയും 21 ഗോള്‍ മാത്രം വഴങ്ങിയതിന്റെയും കരുത്തിലാണ് ലിവര്‍പൂള്‍ തലപ്പത്ത് തുടരുന്നത്. അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍ക്കാതെ നോക്കിയാല്‍ ഒന്നാം സ്ഥാനത്തേക്കെത്താം. 17ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടും.

ലെസ്റ്റര്‍ സിറ്റി,ടോട്ടനം എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളവര്‍. 17 മത്സരത്തില്‍ നിന്ന് ലെസ്റ്ററിന് 32 പോയിന്റും 16 മത്സരത്തില്‍ നിന്ന് ടോട്ടനത്തിന് 29 പോയിന്റുമാണുള്ളത്. ലെസ്റ്ററിന്റെ അടുത്ത എതിരാളി സതാംപ്റ്റണും ടോട്ടനത്തിന്റെ എതിരാളി ആസ്റ്റന്‍ വില്ലയുമാണ്. മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 29 പോയിന്റുള്ള സതാംപ്റ്റന്‍ ആറാം സ്ഥാനത്തുണ്ട്. 26 പോയിന്റുള്ള ചെല്‍സി ഒമ്പതാം സ്ഥാനത്താണ്. 23 പോയിന്റുള്ള ആഴ്‌സനല്‍ 11ാം സ്ഥാനത്തും.

നിലവില്‍ 13 ഗോളും 3 അസിസ്റ്റുമായി ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹാണ് ഗോള്‍വേട്ടക്കാരില്‍ മുന്നില്‍. 12 ഗോളും അഞ്ച് അസിസ്റ്റുമായി ടോട്ടനത്തിന്റെ സന്‍ ഹ്യൂങ് മിന്‍ രണ്ടാം സ്ഥാനത്തുണ്ട്. 11 ഗോളും 7 അസിസ്റ്റും നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് മൂന്നാം സ്ഥാനത്താണ്. ലെസ്റ്ററിന്റെ ജാമി വാര്‍ഡി,എവര്‍ട്ടന്റെ കാല്‍വര്‍ട്ട് ലെവിന്‍ എന്നിവരും 11 ഗോള്‍ വീതം നേടിയിട്ടുണ്ട്.

Story first published: Tuesday, January 5, 2021, 10:30 [IST]
Other articles published on Jan 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+