Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്റര്‍ സിറ്റിയെ മറികടന്ന് ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരികെ എത്താമെന്ന ലെസ്റ്റര്‍ സിറ്റിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.

ലെസ്റ്റര്‍ സിറ്റിയുടെ ഗോള്‍ രഹിത സമനിലയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി കുരുക്കിയത്. തുടര്‍ച്ചയായ 11 ജയത്തിന് ശേഷം രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനോട് കഴിഞ്ഞ മത്സരത്തില്‍ തോറ്റതോടെയാണ് ലെസ്റ്റര്‍ സിറ്റിക്ക് ഒന്നാം സ്ഥാനം അടിയറവ് വയ്‌ക്കേണ്ടി വന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിക്കാന്‍ ആയിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്ത് ലെസ്റ്റര്‍ സിറ്റിക്ക് തിരികെ എത്താമായിരുന്നു.

ENGLISH PREMIER LEAGUE

ആഴ്‌സണലിനൊപ്പം ലെസ്റ്ററിനും 19 കളികളില്‍ നിന്ന് 39 പോയിന്റ് വീതമാണ് ഉള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ ആഴ്‌സണലിനുള്ള മേല്‍ക്കൈയാണ് അവരെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്. 19 കളികളില്‍ നിന്ന് 36 പൊയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.

രണ്ട് ടീമുകളും ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തപ്പോള്‍ ഗോള്‍കീപ്പര്‍മാരായ ജോ ഹാര്‍ട്ടിനും കാസ്പര്‍ ഷ്‌മെയ്ക്കലിനും പിടിപ്പത് പണി ഉണ്ടായിരുന്നു. അവസരങ്ങള്‍ പാഴാക്കുന്നതില്‍ ലെസ്റ്റര്‍ സിറ്റിയായിരുന്നു മുന്നില്‍. പരിക്കിന്റെ പിടിയിലായിരുന്ന അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ സര്‍ജിയോ അഗ്യൂറോയുടെ ഫോമില്ലായിമയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആക്രമത്തിന്റെ മുനയൊടിച്ചത്.

Story first published: Wednesday, December 30, 2015, 11:13 [IST]
Other articles published on Dec 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+