Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് കിക്കോഫ്; കിരീടപ്പോരാട്ടത്തിന് ലിവര്‍പൂള്‍ കളത്തിലിറങ്ങുന്നു

ലണ്ടന്‍: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണ് തുടക്കമാകുന്നു. 2019-20 സീസണിലെ ആദ്യ മത്സരത്തിന് ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 12.30ന് പന്തുരളുമ്പോള്‍ കിരീടം നേടാനുറച്ച് ലിവര്‍പൂള്‍ കളത്തിലുണ്ടാകും. കഴിഞ്ഞ സീസണില്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ നഷ്ടമായ കിരീടം ഇക്കുറി സ്വന്തമാക്കാനുറച്ചാണ് ലിവര്‍പൂള്‍ നോര്‍വിച്ച് സിറ്റിയെ നേരിടുക.

liverpool

പതിവുപോലെ ഇക്കുറിയും മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, അഴ്സണല്‍, ടോട്ടനം ഹോട്സ്പര്‍ ടീമുകളായിരിക്കും ശ്രദ്ധാകേന്ദ്രം. വിലക്കിലുള്ള ചെല്‍സി ഒഴികെ മറ്റു ടീമുകളെല്ലാം പുതിയ കളിക്കാരെ ടീമിലെടുത്ത് കിരീടപ്പാരാട്ടം കനപ്പിച്ചിട്ടുണ്ട്. പരിശീലകനായി ഫ്രാങ്ക് ലാംപാര്‍ഡ് എത്തിയ ചെല്‍സിയും മുന്‍ കളിക്കാരുടെ മികവില്‍ ആദ്യ നാലിലെങ്കിലും എത്താമെന്ന പ്രതീക്ഷയിലാണ്. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ തന്നെയാകും ഇക്കുറിയും ലീഗില്‍ ബലാബലം കാട്ടുക. മറ്റു ടീമുകളും വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്.

ആദ്യ മത്സരത്തില്‍ തന്നെ ആധികാരിക ജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂള്‍ ഇറങ്ങുന്നത്. രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ നോര്‍വിച്ച് സിറ്റിയും മികച്ച പ്രകടനത്തോടെ തുടങ്ങാനാകും കളത്തിലിറങ്ങുക. മുഹമ്മദ് സലാ, സാദിയോ മാനെ, റോബര്‍ട്ട് ഫിര്‍മിനോ, വിര്‍ജില്‍ വാന്‍ഡിക്, ട്രെന്റ് അലെക്സാണ്ടര്‍ തുടങ്ങിയവരടങ്ങുന്ന ലിവര്‍പൂളിന് തന്നെയാണ് ജയസാധ്യത.

ശനി, ഞായര്‍ ദിവസങ്ങളില്‍ മറ്റു ടീമുകളും ആദ്യ മത്സരത്തിനിറങ്ങുന്നു. ഞായറാഴ്ച നടക്കുന്ന ചെല്‍സി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരമാണ് ഇത്തവണത്തെ ആദ്യ സൂപ്പര്‍പോരാട്ടം. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ടോട്ടനം ടീമുകള്‍ക്കും ആദ്യയാഴ്ച മത്സരമുണ്ട്. ആദ്യ ആറു ടീമുകളില്‍ ചെല്‍സിക്കുമാത്രമേ പുതിയ പരിശീലകനെത്തിയിട്ടുള്ളൂ. വെസ്റ്റ്ഹാം യുണൈറ്റഡ്, ലെസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, സതാംപ്ടണ്‍ ടീമുകളും മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാകും.

Story first published: Friday, August 9, 2019, 12:36 [IST]
Other articles published on Aug 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+