വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയം തുടര്‍ന്ന് ലിവര്‍പൂള്‍, ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി, ലെസ്റ്ററിന് സമനിലക്കുരുക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ നേടിയ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയേക്കാള്‍ 10 പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂള്‍ (49) ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ വാറ്റ്‌ഫോര്‍ഡിനെതിരേ 38ാം മിനുട്ടില്‍ മുഹമ്മദ് സലാഹിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി.

മികച്ച പോരാട്ടം തന്നെ പുറത്തെടുക്കാന്‍ വാറ്റ്‌ഫോര്‍ഡിന് സാധിച്ചെങ്കിലും ലിവര്‍പൂളിന്റെ താരസമ്പന്നതയുടെ മികവിന് മുന്നില്‍ കാലിടറി. 90ാം മിനുട്ടില്‍ മുഹമ്മദ് സലാഹ് തന്നെയാണ് ലിവര്‍പൂളിനായി രണ്ടാം ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെല്‍സിക്ക് അട്ടിമറി തോല്‍വി നേരിട്ടു. 14ാം സ്ഥാനത്തുള്ള ബോണ്‍മൗത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സിയെ തോല്‍പ്പിച്ചത്.

liverpool

<strong>ടെസ്റ്റ്: കിവീസിനെതിരേ ഓസീസിന് വമ്പന്‍ ലീഡ്, വീണ്ടും രക്ഷകനായി ലാബുഷാനെ</strong>ടെസ്റ്റ്: കിവീസിനെതിരേ ഓസീസിന് വമ്പന്‍ ലീഡ്, വീണ്ടും രക്ഷകനായി ലാബുഷാനെ

മികച്ച ഫോമിലുള്ള ചെല്‍സിക്ക് കടുത്ത തിരിച്ചടി നല്‍കുന്നതാണ് ഈ തോല്‍വി. ശക്തമായ മത്സരത്തിന്റെ 84ാം മിനുട്ടില്‍ ഡാന്‍ ഗോസ്ലിങ്ങാണ് ബോണ്‍മൗത്തിനായി വിജയഗോള്‍ നേടിയത്. 29 പോയിന്റുള്ള ചെല്‍സി നാലാമതാണ്. മികച്ച പോരാട്ടം പുറത്തെടുക്കുന്ന ലെസ്റ്റര്‍ സിറ്റിക്കും അപ്രതീക്ഷിത സമനില പിണഞ്ഞു. 26ാം മിനുട്ടില്‍ ടീമു പുക്കിയിലൂടെ നോര്‍വിച്ച് ലീഡ് നേടിയപ്പോള്‍ 38ാം മിനുട്ടില്‍ ടിം ക്രൂലിന്റെ സെല്‍ഫ് ഗോളിലാണ് ലെസ്റ്റര്‍ സമനില പിടിച്ചത്. 39 പോയിന്റുള്ള ലെസ്റ്റര്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 12 പോയിന്റുള്ള നോര്‍വിച്ച് 19ാം സ്ഥാനത്താണ്.

Story first published: Sunday, December 15, 2019, 9:19 [IST]
Other articles published on Dec 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X