
ഒറ്റ ഗോളില്‍ യുണൈറ്റഡ് വീണു
ബോണ്‍മൗത്തിന്റെ തട്ടകത്തില്‍ ആതിഥേയരോട് ഒരു ഗോളിനാണ് സോല്ഷെയറിന്റെ പോരാളികള്‍ പരാജയപ്പെട്ടത്. നോര്‍വിച്ചിനെ തകര്‍ത്തെത്തിയ യുണൈറ്റഡ് കളിക്കണക്കുകളില്‍ മുന്നിട്ട് നിന്നെങ്കിലും വിജയം നേടാനായില്ല. 58 ശതമാനം പന്തടക്കിവെച്ച് 12ന് എതിരേ 15 ഗോള്‍ശ്രമമാണ് യുണൈറ്റഡ് നടത്തിയത്. 45ാം മിനുട്ടില്‍ ജോഷ്വാ കിങ്ങാണ് ബോണ്‍മൗത്തിനായി വിജയ ഗോള്‍ നേടിയത്. 16 പോയിന്റുള്ള ബോണ്‍മൗത്ത് ഏഴാമതും 13 പോയിന്റുള്ള യുണൈറ്റഡ് 10ാമതുമാണ്.

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പറാ......
സ്വന്തം തട്ടകത്തില്‍ സതാംപ്റ്റണെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് സിറ്റിയുടെ തിരിച്ചുവരവ്.13ാം മിനുട്ടില്‍ ജെയിംസ് വാര്‍ഡ് പ്രൗസിലൂടെ സതാംപ്റ്റണ് മുന്നിലെത്തി.ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും സന്ദര്‍ശകര്‍ക്ക് സാധിച്ചു. 70ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ സമനില പിടിച്ച സിറ്റി 86ാം മിനുട്ടില്‍ കെയ്ല്‍ വാല്‍ക്കറിന്റെ ഗോളിലാണ് വിജയം പിടിച്ചെടുത്തത്. 25 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
ISL: കൊച്ചിക്കു പിന്നാലെ ഹൈദരാബാദിലും ബ്ലാസ്റ്റേഴ്സിന് പിഴച്ചു, തുടരെ രണ്ടാം തോല്‍വി (1-2)

ഒന്നാം സ്ഥാനം വിടാതെ ലിവര്‍പൂള്‍
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ലിവര്‍പൂള്‍.അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെയാണ് തോല്‍പ്പിച്ചത്. സ്വന്തം ഹോം ഗ്രൗണ്ടില്‍ 21ാം മിനുട്ടില്‍ ട്രസിക്കൂട്ടിന്റെ ഗോളില്‍ ആസ്റ്റണ്‍ വില്ലമുന്നിലെത്തി. അവസാന നിമിഷം വരെ ലിവര്‍പൂള്‍ നിരയെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കിലും 87ാം മിനുട്ടില്‍ റോബര്‍ട്ട്സണ്‍ ലിവര്‍പൂളിന് സമനില സമ്മാനിച്ചു.ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിനായി വിജയ ഗോള്‍ നേടിയത്. 31 പോയിന്റുള്ള ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അന്ന് കളിച്ചത് 21 പേര്‍ക്കെതിരെ, 2010 -ലെ ദുരനുഭവം പങ്കുവെച്ച് ശുഐബ് അക്തര്‍

സമനിലയില്‍ കുരുങ്ങി ആഴ്സണല്‍
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കരുത്തരായ ആഴ്സണലിനെ അവരുടെ തട്ടകത്തില്‍ വോള്‍വ്സ് സമനിലയില്‍ തളച്ചു. ഇരു ടീമും ഓരോ ഗോള്‍ വീതമാണ് നേടിയത്. 21ാം മിനുട്ടില്‍ ഔബ്മെയാങ്ങിന്റെ ഗോളില്‍ ആഴ്സണല്‍ മുന്നിലെത്തിയെങ്കിലും 76ാം മിനുട്ടില്‍ റൗള്‍ ജിമിനെസ് വോള്‍വ്സിന് സമനില സമ്മാനിച്ചു. 17 പോയിന്റുള്ള ആഴ്സണല്‍ അഞ്ചാം സ്ഥാനത്താണ്. വോള്‍വ്സ് 11ാമതും.