Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ വമ്പന്മാര്‍ക്ക് ജയം. ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ ജയിച്ചു കയറി. ലിവര്‍പൂള്‍ ഷെഫീല്‍ഡ് യുണൈറ്റഡിനേയും(1-0), ചെല്‍സി ബ്രൈറ്റനേയും(2-0), മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടനേയുമാണ്(3-1) പരാജയപ്പെടുത്തിയത്. ടോട്ടനം സതാംപ്ടണിനെതിരെ 2-1നും ജയിച്ചു ജയറി. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഞായറാഴ്ച രാത്രി നടക്കും.

പുതിയ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ലിവര്‍പൂള്‍ ജോര്‍ജിനോ വെയ്‌നാല്‍ഡം 70-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് രക്ഷപ്പെട്ടത്. ദുര്‍ബലര്‍ക്കെതിരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് ചെല്‍സി രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കിയത്. ചെല്‍സിക്കായി ജോര്‍ജിന്യോ(50), വില്യന്‍(76) എന്നിവര്‍ സ്‌കോര്‍ ചെയ്തു.

manchestercity

ലിവര്‍പൂളിന് പിന്നില്‍ രണ്ടാം സ്ഥാനത്തായ സിറ്റി മികച്ച പ്രകടനമാണ് എവര്‍ട്ടനെതിരെ പുറത്തെടുത്തത്. ഗബ്രിയേല്‍ ജീസസ്(24) റിയാദ് മെഹ്‌റസ്(71), റഹീം സ്റ്റര്‍ലിങ്(84) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടിയപ്പോള്‍ ഡൊമനിക് കാല്‍വെര്‍ട്ട്(33) ഒരു ഗോള്‍ മടക്കി. ടോട്ടനത്തിനുവേണ്ടി ആല്‍വരോ(24), ഹാരി കെയ്ന്‍(43) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഡാനി ഇങ്‌സ്(39) സതാംപ്ടണുവേണ്ടിയും വലകുലുക്കി.

ലീഗിലെ മറ്റു മത്സരഫലങ്ങള്‍, ആസ്റ്റണ്‍ വില്ല(2-2)ബേണ്‍ലി, ബോണിമൗത്ത്(2-2)വെസ്റ്റ്ഹാം യുണൈറ്റഡ്, ക്രിസ്റ്റല്‍ പാലസ്(2-0)നോര്‍വിച്ച് സിറ്റി, വോള്‍വര്‍ഹാംപ്ടണ്‍(2-0)വാറ്റ്‌ഫോര്‍ഡ. ലീഗില്‍ 7 മത്സരങ്ങളില്‍ നിന്നും 21 പോയന്റുമായി ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ സിറ്റി 16 പോയന്റുമായി രണ്ടാം സ്ഥാനത്തും 12 പോയന്റുമായി വെസ്റ്റ്ഹാം മൂന്നാം സ്ഥാനത്തുമാണ്.

Story first published: Sunday, September 29, 2019, 11:34 [IST]
Other articles published on Sep 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+