For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിജയം തുര്‍ന്ന് ലിവര്‍പൂള്‍; സതാംപ്റ്റണെ അവരുടെ തട്ടകത്തില്‍ തകര്‍ത്തു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. സീസണിലെ രണ്ടാം മത്സരത്തില്‍ സതാംപ്റ്റണെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ആദ്യാവസാനം മികച്ച പ്രകടനം പുറത്തെടുത്താണ് സതാംപ്റ്റണ്‍ കീഴടങ്ങിയത്. മുഹമ്മദ് സലാഹ്-റോബര്‍ട്ടോ ഫിര്‍മിനോ,സാദിയോ മാനെ ത്രയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപിന് പിഴച്ചില്ല.

അവസാന സീസണിലെ മിന്നും പ്രകടനത്തിന്റെ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചാണ് ലിവര്‍പൂള്‍ താരങ്ങള്‍ കളിച്ചത്. ആദ്യ സമയങ്ങളില്‍ സതാംപ്റ്റണ്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഗോളടിക്കാനാവാതെ ലിവര്‍പൂള്‍ വിയര്‍ത്തു.ഒടുവില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി.ജെയിംസ് മില്‍നറാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിലും ആധിപത്യത്തോടെ പന്തുതട്ടിയ ലിവര്‍പൂള്‍ 71ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി.

മാനെയുടെ അസിസ്റ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ഗോള്‍ നേടിയത്.പകരക്കാരെ ഇറക്കി ഗോള്‍ മടക്കാനുള്ള സതാംപ്റ്റണിന്റെ ശ്രമം 83ാം മിനുട്ടില്‍ ഫലം കണ്ടു.ഡാനി ഇന്‍ഗസാണ് ആതിഥേയര്‍ക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചത്.അവസാന മിനുട്ടുകളില്‍ പ്രതിരോധം മിടുക്കുകാട്ടിയതോടെ ജയം ലിവര്‍പൂളിനൊപ്പം നിന്നു. ആദ്യ മത്സരത്തില്‍ നോര്‍വിച്ചിനെ 4-1നും ലിവര്‍പൂള്‍ തോല്‍പ്പിച്ചിരുന്നു. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന് അവസാന സീസണില്‍ നേരിയ വ്യത്യാസത്തിലാണ് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്.

liverpoolvssouthampton

ഒറ്റ ഗോളില്‍ എവര്‍ട്ടന് ജയം

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി.വാറ്റ്‌ഫോര്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എവര്‍ട്ടന്‍ പരാജയപ്പെടുത്തിയത്. 10ാം മിനുട്ടില്‍ ഡിഗ്നിയുടെ അസിസ്റ്റില്‍ ബെര്‍ണാഡാണ് എവര്‍ട്ടന്റെ വിജയഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ എവര്‍ട്ടന്‍ ക്രിസ്റ്റല്‍ പാലസിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. മറ്റ് മത്സരങ്ങളില്‍ ന്യൂകാസിലിനെ നോര്‍വിച്ച് 3-1നും ബോണ്‍മൗത്ത് ആസ്റ്റണ്‍ വില്ലയെ 2-1നും തോല്‍പ്പിച്ചു.

Story first published: Sunday, August 18, 2019, 10:40 [IST]
Other articles published on Aug 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+