ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍.ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു യര്‍ഗന്‍ ക്ലോപിന്റെ ശിഷ്യന്മാരുടെ ജയം. ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അവസാന നിമിഷംവരെ ചെല്‍സി പൊരുതി നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.
ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 14ാം മിനുട്ടില്‍ ലിവര്‍പൂള്‍ ലീഡെടുത്തു. മുഹമ്മദ് സലാഹിന്റെ അസിസ്റ്റില്‍ ട്രന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡാണ് ലിവര്‍പൂളിനായി വലകുലുക്കിയത്. ലീഡെടുത്തതോടെ ആക്രമണത്തിന് മൂര്‍ച്ചകൂട്ടി കളിച്ച ലിവര്‍പൂള്‍ 30ാം മിനുട്ടില്‍ ലീഡുയര്‍ത്തി. റോബര്‍ട്ടോ ഫിര്‍മിനോയാണ് ഗോള്‍ നേടിയത്. 71ാം മിനുട്ടില്‍ എന്‍ഗോളോ കാന്റെയിലൂടെ ആതിഥേയരായ ചെല്‍സി ഒരു ഗോള്‍ മടക്കിയെങ്കിലും വിജയത്തിലേക്കത് മതിയാവുമായിരുന്നില്ല.ആറ് മത്സരത്തില്‍ ആറിലും ജയിച്ച ലിവര്‍പൂള്‍ 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ ചെല്‍സി എട്ട് പോയിന്റുമായി 11ാം സ്ഥാനത്താണ്.
ഫോര്‍മുലവണ്‍: സിംഗപ്പൂര്‍ ഗ്രാന്റ്പ്രീയില്‍ കിരീടം ചൂടി സെബാസ്റ്റ്യന്‍ വെറ്റല്‍
വിജയം പിടിച്ചെടുത്ത് ഗണ്ണേഴ്സ്
സ്വന്തം തട്ടകത്തില്‍ ആസ്റ്റണ്‍ വില്ലയോട് പൊരുതി ജയിച്ച് ആഴ്സണല്‍.ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഗണ്ണേഴ്സിന്റെ തിരിച്ചുവരവ്.20ാം മിനുട്ടില്‍ ജോണ്‍ മഗിനിലൂടെ ആസ്റ്റണ്‍ വില്ല ലീഡെടുത്തു. ഗോള്‍മടക്കാനുള്ള ശ്രമത്തിനിടെ 41ാം മിനുട്ടില്‍ നൈലിസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ 10 പേരായി ആഴ്സണല്‍ ചുരുങ്ങി. 59ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയെ വലയിലാക്കി നിക്കോളാസ് പെപ്പെ ആഴ്സണലിനെ ഒപ്പമെത്തിച്ചു.
പരിക്ക്; ബംഗ്ലാദേശിനെതിരായ ടി20 ഫൈനലില്‍ റാഷിദ് ഖാന് കളിക്കില്ല
തൊട്ടടുത്ത മിനുട്ടില്‍ വെസ്ലിയുടെ ഗോളില്‍ ആസ്റ്റണ്‍ വില്ല വീണ്ടും മുന്നിലെത്തി. 81ാം മിനുട്ടില്‍ കാലും ചേമ്പേഴ്സിന്റെ ഗോളില്‍ സമനില പിടിച്ച ആഴ്സണല്‍ 84ാം മിനുട്ടില്‍ ഔബ്മെയാങ്ങിന്റെ ഗോളിലൂടെ വിജയം സ്വന്തമാക്കി.സീസണിലെ രണ്ടാം ജയത്തോടെ 11 പോയിന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്താണ്.