വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ്: ചെല്‍സിയെ സമനിലയില്‍ തളച്ച് ലെസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലംപാര്‍ഡിന്റെ കീഴിലെ ആദ്യ ജയം നേടാന്‍ ചെല്‍സിക്ക് ഇനിയും കാത്തിരിക്കണം. രണ്ടാം മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയോട് ചെല്‍സി 1-1 സമനില വഴങ്ങുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കാന്‍ ആതിഥേയരായ ചെല്‍സിക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ നിര്‍ണ്ണായക സമനില ലെസ്റ്റര്‍ സ്വന്തമാക്കുകയായിരുന്നു.ഒലിവര്‍ ജിറൗഡിനെ മുഖ്യസ്‌ട്രൈക്കറാക്കി 4-2-3-1 ഫോര്‍മേഷനിലാണ് ചെല്‍സിയെ ലംപാര്‍ഡ് വിന്യസിച്ചത്.മറുവശത്ത് 4-1-4-1 ഫോര്‍മേഷനിലാണ് ലെസ്റ്റര്‍ കളി മെനഞ്ഞത്.

പന്തടക്കത്തില്‍ ഇരു കൂട്ടരും തുല്യത പുലര്‍ത്തിയപ്പോള്‍ 12നെതിരേ 14 ഗോള്‍ശ്രമങ്ങളുമായി ചെല്‍സി അല്‍പ്പം മുന്നിട്ട് നിന്നു. ചെല്‍സിക്കെതിരേ മികച്ച പ്രതിരോധം തീര്‍ക്കാന്‍ ലെസ്റ്ററിന് സാധിച്ചതാണ് മത്സരത്തില്‍ വഴിത്തിരിവായത്. തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയ ചെല്‍സി ഏഴാം മിനുട്ടില്‍ത്തന്നെ ലീഡെടുത്തു.മാസണ്‍ മൗണ്ടാണ് വലകുലുക്കിയത്. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച മുന്‍തൂക്കം മുതലെടുക്കാന്‍ ചെല്‍സിക്ക് സാധിച്ചില്ല. 67ാം മിനുട്ടില്‍ മാഡിസണിന്റെ അസിസ്റ്റില്‍ എന്‍ഡിഡിയാണ് ലെസ്റ്ററിന് സമനില സമ്മാനിച്ചത്.

ഹാട്രിക്കോടെ ജോസഫ്; ഡുറാന്‍ഡ് കപ്പില്‍ ഗോകുലം സെമിയില്‍ഹാട്രിക്കോടെ ജോസഫ്; ഡുറാന്‍ഡ് കപ്പില്‍ ഗോകുലം സെമിയില്‍

englishpremier league

മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമുള്ള ചെല്‍സിക്ക് വരും മത്സരങ്ങള്‍ കൂടുതല്‍ കടുപ്പമാകുമെന്നുറപ്പാണ്.ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് എതിരില്ലാത്ത നാല് ഗോളിന് ചെല്‍സി തോറ്റിരുന്നു.ഒരു പോയിന്റോടെ പട്ടികയില്‍ 15ാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ടാം സമനില നേടിയ ലെസ്റ്റര്‍ 12ാം സ്ഥാനത്തും. 24ന് നടക്കുന്ന മത്സരത്തില്‍ നോര്‍വിച്ചാണ് ചെല്‍സിയുടെ അടുത്ത എതിരാളി.

Story first published: Monday, August 19, 2019, 9:53 [IST]
Other articles published on Aug 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X