വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആഴ്‌സണലിനെ തരിപ്പണമാക്കി ലിവര്‍പൂള്‍; റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നു. സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളും അനായാസം ജയിച്ചുകയറിയ ലിവര്‍പൂള്‍ മൂന്നാം മത്സരത്തില്‍ ആഴ്‌സണലിനേയും തകര്‍ത്തു. സൂപ്പര്‍താരം മുഹമ്മദ് സല ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ 3-1 നായിരുന്നു ലിവര്‍പൂളിന്റെ വിജയം. മത്സരത്തിന്റെ തുടക്കം മുതല്‍ നിരന്തരം ആക്രമിച്ചുകളിച്ച ലിവര്‍പൂളിനെതിരെ പ്രത്യാക്രമണത്തിലൂടെ തിരിച്ചടിക്കാമെന്ന ആഴ്‌സണലിന്റെ പദ്ധതി നടപ്പായില്ല.

ജോണ്‍ മാറ്റിപ്പിലൂടെ 41-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ മുഹമ്മദ് സല(49, 58)യും സ്‌കോര്‍ ചെയ്തതോടെ ആഴ്‌സണല്‍ തോല്‍വി ഉറപ്പിച്ചിരുന്നു. 85-ാം മിനിറ്റില്‍ ലൂക്കാസ് ടൊറാറിയ ആണ് ആഴ്‌സണലിന്റെ ആശ്വാസഗോള്‍ നേടിയത്. ജയത്തോടെ ലീഗില്‍ 3 മത്സരങ്ങളും ജയിച്ച ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് കളികളില്‍ ജയിച്ച ആഴ്‌സണല്‍ രണ്ടാം സ്ഥാനത്താണ്.

arsenal-liverpool

പ്രീമിയര്‍ ലീഗിലെ മറ്റു മത്സരഫലങ്ങള്‍, ബ്രൈറ്റന്‍ (0-2) സതാംപ്ടണ്‍, ഷെഫീല്‍ഡ് (1-2) ലെസ്റ്റര്‍ സിറ്റി, വാറ്റ്‌ഫോഡ്(1-3) വെസ്റ്റ്ഹാം യുണൈറ്റഡ്, നോര്‍വിച്ച് സിറ്റി(2-3) ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(1-2) ക്രിസ്റ്റല്‍ പാലസ്.

പ്രോ കബഡി ലീഗ്; ടൈറ്റന്‍സിന് മുന്നില്‍ കാലിടറി പിങ്ക് പാന്ഥേഴ്‌സ്, ദബാംഗ് ഡല്‍ഹിക്ക് വിജയം പ്രോ കബഡി ലീഗ്; ടൈറ്റന്‍സിന് മുന്നില്‍ കാലിടറി പിങ്ക് പാന്ഥേഴ്‌സ്, ദബാംഗ് ഡല്‍ഹിക്ക് വിജയം

സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. റയല്‍ വല്ലാഡോളിഡിനോട് 1-1 എന്ന സ്‌കോറിലാണ് റയല്‍ കളി അവസാനിപ്പിച്ചത്. ഒസാസുന(0-0)ഐബര്‍, സെല്‍റ്റ ഡി വിഗോ(1-0) വലന്‍സിയ, ഗെറ്റാഫെ(1-1) അത്‌ലറ്റിക് ക്ലബ്ബ് എന്നിങ്ങനെയാണ് മറ്റു മത്സരഫലങ്ങള്‍.

ഇറ്റാലിയന്‍ സീരി എ യില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് ജയം കണ്ടെത്തി. 1-0 എന്ന സ്‌കോറിന് പാര്‍മയെയാണ് ടീം പരാജയപ്പെടുത്തിയത്. നാപ്പോളി 4-3ന് ഫിയോറന്റീനയേയും തോല്‍പ്പിച്ചു. ജര്‍മന്‍ ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് 3-0ത്തിന് ഷാല്‍ക്കെയെ പരാജയപ്പെടുത്തിയപ്പോള്‍ ഡോട്ട്മുണ്ട് 3-1ന് എഫ്‌സി കോളിനെയും കീഴ്‌പ്പെടുത്തി.

Story first published: Sunday, August 25, 2019, 11:34 [IST]
Other articles published on Aug 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X