വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെറു ടീമുകളുടെ കുതിപ്പ്; ഇറ്റലിയില്‍ മിലാന് ജയം, ഫ്രാന്‍സില്‍ പിഎസ്ജി

ലണ്ടന്‍: ഇംഗ്ലണ്ട് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുമ്പോള്‍ ചെറു ടീമുകളും സീസണില്‍ നേട്ടമുണ്ടാക്കുന്നു. ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ ആദ്യ നാലിലെത്താനുള്ള ശ്രമത്തിലാണ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് വെസ്റ്റ് ഹാമിനേയും(2-1), ബേണ്‍ലി എവര്‍ട്ടേനേയും(1-0), ആസ്റ്റണ്‍വില്ല നോര്‍വിച്ച് സിറ്റിയേയും(5-1) തോല്‍പ്പിച്ചു. വാറ്റ്‌ഫോര്‍ഡ് ഷെഫീല്‍ഡ് യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ സമാപിച്ചു.

സ്പാനിഷ് ലാ ലീഗയില്‍ വലന്‍സിയയും ഒസാസുനയും ജയിച്ചു. വലന്‍സിയ ആല്‍വെസിനേയും(2-1), ലെവാന്റെ ലെഗാനെസിനേയും(2-1), റയല്‍ മാഡ്രിഡ് ഗ്രനാഡയേയും(4-2), ഒസാസുന(2-1) വിയ്യാറയലിനേയും തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ മിലാന്‍ ജയം സ്വന്തമാക്കി. ജെനോവയെ 2-1നാണ് മിലാന്‍ തോല്‍പ്പിച്ചത്. വെറോണ(2-0)സാംപ്‌ഡോറിയ, സ്പാല്‍(1-0)പാര്‍മ എന്നിങ്ങനെയാണ് മറ്റു മത്സരഫലങ്ങള്‍.

പ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്കും പറ്റ്‌ന പൈറേറ്റ്‌സിനും ജയംപ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്കും പറ്റ്‌ന പൈറേറ്റ്‌സിനും ജയം

epl

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 4-0ത്തിന് ആന്‍ഗേര്‍സിനെ തകര്‍ത്തു. പാബ്ലോ സരാബിയ(13), മൗറോ ഇക്കാര്‍ഡി(37), ഗുയിയേ(59), നെയ്മര്‍(90) എന്നിവരാണ് സ്‌കോറര്‍മാര്‍. മറ്റു മത്സരഫലങ്ങള്‍, ബ്രെസ്റ്റ്(2-0) മെറ്റ്‌സ്, ഡിജോണ്‍(1-0)സ്ട്രാസ്ബര്‍ഗ്, മോണ്ട്പില്ലിയര്‍(3-1)മൊണാക്കോ, നാന്റെസ്(1-0)നൈസ. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക് 1-2ന് ഹോഫന്‍ഹെയ്മിനോട് തോറ്റു. ഷാല്‍ക്കെ എഫ് സി കോളിന്‍ മത്സരം ഓരോ ഗോള്‍വീതം നേടി സമനിലയിലായി.

Story first published: Sunday, October 6, 2019, 10:06 [IST]
Other articles published on Oct 6, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X