വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Premier League: ഇംഗ്ലണ്ടില്‍ ജൂണ്‍ 17ന് വിസില്‍ മുഴങ്ങും, സിറ്റി- ആഴ്‌സനല്‍ ക്ലാസിക്കോടെ തുടക്കം

ആദ്യദിനം രണ്ടു മല്‍സരങ്ങളുണ്ടാവും

ലണ്ടന്‍: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിച്ച വച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ജൂണ്‍ 17ന് പുനരാരംഭിക്കും. ശനിയാഴ്ച വൈകീട്ട്് മൂന്നു മണിക്കു നടക്കുന്ന മല്‍സരങ്ങളുടെ സംപ്രേക്ഷണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. നിലവില്‍ സംപ്രേക്ഷക്ഷണാവകാശത്തില്‍ പാര്‍ട്ണര്‍മാരായ സ്‌കൈ സ്‌പോര്‍ട്‌സ്, ബിടി സ്‌പോര്‍ട്ട്, ബിബിസി സ്‌പോര്‍ട്ട്, ആമസോണ്‍ പ്രൈം എന്നിവര്‍ തന്നെ സീസണിലെ ശേഷിച്ച 92 മല്‍സരങ്ങള്‍ യുകെയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രീമിയര്‍ ലീഗ് അറിയിച്ചു.

English Premier League 2019-20 to Restart From June 17 After Three-Month Break | Oneindia Malayalam
1

ജൂണ്‍ 17ന് ബുധനാഴ്ച പ്രീമിയര്‍ ലീഗിലെ ശേഷിച്ച മല്‍സരങ്ങള്‍ പുനരാരംഭിക്കാന്‍ ധാരണയിലെത്തിയതായി പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് വ്യക്തമാക്കി. എന്നാല്‍ ഈ തിയ്യതിക്കു തന്നെ ലീഗ് പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനു മുമ്പ് എല്ലാ സുരക്ഷാ ഉപാധികളുമുണ്ടെന്ന് ഉറപ്പ് വരുത്തുകയെന്നത് വളരെ പ്രധാനമാണ്. ലീഗിന്റെ ഭാഗമാവുന്ന എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനുമാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു.

സമ്പര്‍ക്കം പുലര്‍ത്തിയുള്ള പരിശീലനം പുനരാരംഭിക്കുന്നതിനെ അനുകൂലിച്ച് പ്രീമിയര്‍ ലീഗിലെ 20 ക്ലബ്ബുകളും ഐകകണ്‌ഠേന രണ്ടു ദിവസം മുമ്പ് വോട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ലീഗ് പുനരാരംഭിക്കുന്ന തിയ്യതിയെക്കുറിച്ചും സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ടും ഒഫീഷ്യല്‍സ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്. ഇതേ തുടര്‍ന്ന് ജൂണ്‍ 17ന് സീസണ്‍ പുനരാരംഭിക്കാന്‍ താല്‍ക്കാലികമായി തീരുമാനിക്കുകയായിരുന്നു.

എപ്പോള്‍ കളിച്ചാലും ഔട്ട്, എബിഡിക്കു തന്നെ ഭയമോ? ചോദ്യം ശ്രീശാന്തിന്റേത്എപ്പോള്‍ കളിച്ചാലും ഔട്ട്, എബിഡിക്കു തന്നെ ഭയമോ? ചോദ്യം ശ്രീശാന്തിന്റേത്

Dhoni Never Tires: ഹേറ്റേഴ്‌സിനെതിരേ ഒത്തുചേര്‍ന്ന് ധോണി ഫാന്‍സും സിഎസ്‌കെയും... പുതിയ ട്രെന്‍ഡിങ്Dhoni Never Tires: ഹേറ്റേഴ്‌സിനെതിരേ ഒത്തുചേര്‍ന്ന് ധോണി ഫാന്‍സും സിഎസ്‌കെയും... പുതിയ ട്രെന്‍ഡിങ്

ഡബിള്‍ ഹെഡ്ഡറോടെയായിരിക്കും സീസണ്‍ പുനരാരംഭിക്കുക. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മറ്റൊരു വമ്പന്‍മാരായ ആഴ്‌സനലും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇതേ ദിവസം നടകുന്ന മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുനൈറ്റഡിനെ നേരിടും. തുടര്‍ന്ന് മറ്റു മല്‍സരങ്ങള്‍ വീക്കെന്‍ഡായ ജൂണ്‍ 19, 21 തിയ്യതികളില്‍ നടക്കും. പ്രീമിയര്‍ ലീഗില്‍ ഇതുവരെ 2752 പേരെ കൊറോണവൈറസ് ടെസ്റ്റിനു വിധേയരാക്കിയപ്പോള്‍ 12 പേരുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു.

2

മാര്‍ച്ച് ഒമ്പതിനാണ് പ്രീമിയര്‍ ലീഗില്‍ അവസാനമായി മല്‍സരം നടന്നത്. അന്നു ലെസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കു ആസ്റ്റണ്‍വില്ലയെ തകര്‍ത്തുവിട്ടിരുന്നു. കൊവിഡ്-19നെ തുടര്‍ന്നു മാര്‍ച്ച് 13ന് പ്രീമിയര്‍ ലീഗ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 30 വര്‍ഷത്തിനു ശേഷം ആദ്യത്തെ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ബോണ്‍മൗത്ത്, ആസ്റ്റണ്‍വില്ല, നോര്‍വിച്ച് സിറ്റി ടീമുകളാണ് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നത്.

Story first published: Friday, May 29, 2020, 9:48 [IST]
Other articles published on May 29, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X