വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ് തിരിച്ചെത്തുന്നു, ജൂണ്‍ മധ്യത്തോടെ തുടങ്ങും? ഡെഡ് ലൈന്‍ നല്‍കി യുവേഫ

ജൂണ്‍ 13- 14 തിയ്യതികളില്‍ മല്‍സരങ്ങള്‍ നടന്നേക്കും

ലണ്ടന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു നിര്‍ത്തിവച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ജൂണ്‍ മധ്യത്തോടെ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ ജൂണ്‍ 13-14 തിയ്യതികളില്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും വിസില്‍ മുഴങ്ങും. ഇംഗ്ലണ്ടുള്‍പ്പെടെ മറ്റു രാജ്യങ്ങളിയെല്ലാം ലീഗുകള്‍ ജൂലൈ 31ന് മുമ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവേഫ അസോസിയേഷനുകള്‍ക്കു കത്തയച്ചു കഴിഞ്ഞു. ആഗസ്റ്റില്‍ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മല്‍സരങ്ങള്‍ നടത്തുന്നതിനു വേണ്ടിയാണിത്.

epl

പ്രീമിയര്‍ ലീഗ് പുനരാരംഭിക്കണമെങ്കില്‍ നാഷണല്‍ ഹെലല്‍ത്ത് സര്‍വീസിന്റെ (എന്‍എച്ച്എസ്) അനുമതി കൂടി ലഭിക്കേണ്ടി വരും. നിലവില്‍ കൊവിഡ്-19 ഏറ്റവുമധികം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. ജൂണിലേക്കു കാര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടാല്‍ മാത്രമേ ലീഗ് മല്‍സരങ്ങളുമായി മുന്നോട്ടു പോവാന്‍ എന്‍എച്ച്എസില്‍ നിന്നും അനുവാദം ലഭിക്കുകയുള്ളൂ. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും മല്‍സരങ്ങള്‍ ഇനി നടക്കുകയെന്നും സൂചനകളുണ്ട്. കാണികളില്ലാതെ, അടച്ചിട്ട സ്റ്റേഡിയത്തില്‍ ശേഷിച്ച മല്‍സരങ്ങള്‍ നടക്കാനാണ് കൂടുതല്‍ സാധ്യത.

ജൂണ്‍ മധ്യത്തോടെ ലീഗ് പുനരാരംഭിക്കുകയാണെങ്കില്‍ മേയ് 10-14 തിയ്യതികളിലായി ക്ലബ്ബുകള്‍ പരിശീലനം പുനരാരംഭിച്ചേക്കും. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ നാലാഴ്ചയോളം താരങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും. ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താന്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് ക്ലബ്ബുകള്‍ അറിയിച്ചിരിക്കുന്നത്. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ താരങ്ങള്‍ വ്യക്തിപരമായോ, ചെറിയ ഗ്രൂപ്പുകളായോ തിരിഞ്ഞായിരിക്കും പരിശീലനം നടത്താന്‍ സാധ്യത. അതിനു ശേഷം മാത്രമേ സാധാരണ നിലയില്‍ ഒരുമിച്ച് പരിശീലനത്തിലേര്‍പ്പെടാന്‍ കഴിയുകയുള്ളൂ.

ധോണിയുടെ മടങ്ങിവരവ്... ഒന്നും എളുപ്പമല്ല! തിരിച്ചടിയാവുന്നത് ഒരൊറ്റ കാര്യം- അഭിപ്രായം അസ്ഹറിന്റേത്ധോണിയുടെ മടങ്ങിവരവ്... ഒന്നും എളുപ്പമല്ല! തിരിച്ചടിയാവുന്നത് ഒരൊറ്റ കാര്യം- അഭിപ്രായം അസ്ഹറിന്റേത്

നിയന്ത്രണം വിട്ട് ധോണി പൊട്ടിത്തെറിച്ചു! സംഭവിച്ചതെന്ത്? തന്നോട് പറഞ്ഞത് വെളിപ്പെടുത്തി കുല്‍ദീപ്നിയന്ത്രണം വിട്ട് ധോണി പൊട്ടിത്തെറിച്ചു! സംഭവിച്ചതെന്ത്? തന്നോട് പറഞ്ഞത് വെളിപ്പെടുത്തി കുല്‍ദീപ്

ലീഗ് പുനരാരംഭിക്കുകയാണെങ്കില്‍ താരങ്ങള്‍, ക്ലബ്ബിന്റെ മറ്റു സ്റ്റാഫുമാര്‍, ഒഫീഷ്യലുകള്‍, സുരക്ഷാ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം കൊവിഡ്-19 പരിശോധനയ്ക്കു വിധേയരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ മല്‍സരത്തിനു മുമ്പും ഈ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്യും. സ്‌റ്റേഡിയത്തിനു പുറത്ത് ആരാധകര്‍ ഒത്തുകൂടാന്‍ സാധ്യതയുള്ളതിനാല്‍ അതു നിയന്ത്രിക്കാന്‍ എന്തു ചെയ്യുമെന്ന സാധ്യതകളും പരിശോധിക്കുന്നുണ്ട്. ജൂണ്‍ 13ന് ശനിയാഴ്ച പ്രീമിയര്‍ ലീഗ് പുനരാരംഭിച്ചാല്‍ സീസണ്‍ തീര്‍ക്കാന്‍ ഏഴാഴ്ചയാണ് ലഭിക്കുക. ലീഗിലെ 16 ക്ലബ്ബുകള്‍ക്കു ഒമ്പത് മല്‍സരങ്ങളാണ് ഇനി ശേഷിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ഷെഫീല്‍ഡ് യുനൈറ്ററഡ്, ആസ്റ്റണ്‍ വില്ല, ആഴ്‌സനല്‍ എന്നിവര്‍ക്കു 10 മല്‍സരങ്ങളും ബാക്കിയുണ്ട്.

Story first published: Saturday, April 18, 2020, 10:44 [IST]
Other articles published on Apr 18, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X