Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേവിഡ് ലൂയിസ് വീണ്ടും ചെല്‍സിയില്‍; തിരിച്ചെത്തിയത് അപ്രതീക്ഷിത നീക്കത്തിലൂടെ

ലണ്ടന്‍: ബ്രസീലിയന്‍ സെന്റര്‍ ഡിഫന്റര്‍ ഡേവിഡ് ലൂയിസിനെ അപ്രതീക്ഷിത നീക്കത്തിലൂടെ മുന്‍ ക്ലബ്ബ് ചെല്‍സിയില്‍ സ്വന്തം തട്ടകത്തെത്തിച്ചു. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ക്ലോസ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് മാധ്യമങ്ങള്‍ക്ക് യാതൊരു സൂചനയും നല്‍കാതെ ലൂയിസിനെ ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മെയിനില്‍ നിന്നും ചെല്‍സി സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ ആദ്യത്തെ മൂന്നു കളികളും ജയിച്ച് ചെല്‍സി നന്നായി തുടങ്ങിയെങ്കിലും സെന്റര്‍ ഡിഫന്ററുടെ പോരായ്മ ടീമിനെ അലട്ടിയിരുന്നു. വെറ്ററന്‍ ഡിഫന്റര്‍ ജോണ്‍ ടെറി കഴിഞ്ഞ സീസണില്‍ പരാജയമായിരുന്നെങ്കിലും മറ്റു താരങ്ങളുടെ അഭാവത്തില്‍ നിലവില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുന്നുണ്ട്.

davidluiz

ചെല്‍സിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ 2014ലാണ് ലൂയിസിനെ ഫ്രഞ്ച് ടീമിന് കൈമാറുന്നത്. പുതിയ കരാര്‍ പ്രകാരം 32 മില്യണ്‍ പൗണ്ടാണ് (ഏകദേശം 284 കോടി രൂപ) ലൂയിസിനായി ചെല്‍സി ചെലവിട്ടത്. ചെല്‍സി ഫ്രഞ്ച് ടീമിന് ലൂയിസിനെ കൈമാറിയതിനെക്കാള്‍ 20 മില്യണ്‍ പൗണ്ട് കുറവാണിത്.

ചെല്‍സിയുമായി തനിക്ക് ആത്മബന്ധമുണ്ടെന്ന് കൈമാറ്റ കരാറിനുശേഷം ലൂയിസ് പ്രതികരിച്ചു. കോച്ച് അന്റോണിയോ കോണ്ടെയുടെ കീഴില്‍ കളിക്കുന്നതില്‍ അതിയായി സന്തോഷിക്കുന്നു. ചെല്‍സി ആരാധകര്‍ക്കിടയിലേക്ക് ഒരിക്കല്‍ കൂടി ഇറങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും 2012ല്‍ ചെല്‍സിയെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ മുഖ്യ പങ്കവഹിച്ച ലൂയിസ് പ്രതികരിച്ചു.

Story first published: Friday, September 2, 2016, 8:45 [IST]
Other articles published on Sep 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+