വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി വിജയവഴിയില്‍ തിരിച്ചെത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ ജയം. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ 4-1 എന്ന സ്‌കോറിന് ബേണ്‍ലിയേയാണ് സിറ്റി തകര്‍ത്തത്. ജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും സിറ്റിക്ക് കഴിഞ്ഞു. ലീഗില്‍ 14 കളികളില്‍നിന്നും 40 പോയന്റുള്ള ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്. 15 കളികളില്‍ നിന്നും 32 പോയന്റുമായാണ് സിറ്റി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചത്.

ന്യൂകാസില്‍ യുണൈറ്റഡിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയ സിറ്റി എവേ മത്സരത്തില്‍ നിറഞ്ഞു കളിച്ചു. 77 ശതമാനവും മത്സരം കൈയ്യടിക്കിയ സിറ്റിക്ക് ജയം ആധികാരികമായിരുന്നു. സെര്‍ജിയോ അഗ്യൂറോ ഇല്ലാതെയിറങ്ങിയ ടീമിനുവേണ്ടി ഗബ്രിയേല്‍ ജീസസ്(24, 50) ഇരട്ടഗോള്‍നേടി. റോഡ്രി(68), റിയാദ് മെഹ്‌റസ്(87) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ലീഗിലെ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത ഒരു ഗോളിന് ബോണി മൗത്തിനേയും തോല്‍പ്പിച്ചു.

burnley-manchestercity

<strong>ഗെയ്ല്‍, വാര്‍ണര്‍, കോലി, എബിഡി, അഫ്രീഡി... ഇത് ഒന്നൊന്നര ലോക ടി20 ടീം, ധോണി ക്യാപ്റ്റന്‍</strong>ഗെയ്ല്‍, വാര്‍ണര്‍, കോലി, എബിഡി, അഫ്രീഡി... ഇത് ഒന്നൊന്നര ലോക ടി20 ടീം, ധോണി ക്യാപ്റ്റന്‍

ഫ്രഞ്ച് ലീഗില്‍ മാഴ്‌സെല്ലെ 2-0ത്തിന് ആന്‍ഗേഴ്‌സിനെ തോല്‍പ്പിച്ചു. ബോര്‍ഡിയക്‌സ് 6-0ത്തിന് നിംസിനേയും ബ്രെസ്റ്റ് 5-0ത്തിന് സ്ട്രാസ്ബര്‍ഗിനേയും തോല്‍പ്പിച്ചപ്പോള്‍ ലിയോണിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ലില്ലെയും തോല്‍പ്പിച്ചു. ലീഗില്‍ 14 കളികളില്‍നിന്നും 33 പോയന്റുള്ള പിഎസ്ജിയാണ് മുന്നില്‍. 16 കളികളില്‍നിന്നും 31 പോയന്റുമായി മാഴ്‌സല്ലെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Story first published: Wednesday, December 4, 2019, 9:36 [IST]
Other articles published on Dec 4, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X