Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: അടിപതറി ടോട്ടനം; അടിപതറാതെ ലിവര്‍പൂള്‍

ബ്രൈറ്റണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ടോട്ടന്‍ഹാം. ബ്രൈറ്റണോട് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടോട്ടനം തോറ്റത്. ക്ലബ്ബിന്റെ മോശം പ്രകടനത്തില്‍ ടീമിനുള്ളില്‍ത്തന്നെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഈ തോല്‍വി കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പിക്കുമെന്നുറപ്പ്. പരിശീലകന്‍ മൗറീസ്യോ പൊച്ചറ്റീനോ ഏത് സമയത്തും സ്ഥാനം ഒഴിയാമെന്നിരിക്കെ ടോട്ടനം വലിയ ആശങ്കയിലാണ്.

മികച്ച ടീമിനെ ഇറക്കിയിട്ടും ഒരു ഗോളും പോലും നേടാന്‍ സ്പര്‍സ് നിരക്ക് സാധിച്ചില്ല.4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ടോട്ടനത്തിന് മൂന്നാം മിനുട്ടില്‍ത്തന്നെ തിരിച്ചടി നേരിട്ടു.നീല്‍ മൗപേയാണ് ബ്രൈറ്റണുവേണ്ടി വലകുലുക്കിയത്.തട്ടകത്തില്‍ ലഭിച്ച ലീഡിന്റെ ആധിപത്യം മുതലാക്കിക്കളിച്ച ബ്രൈറ്റണ്‍ 32ാം മിനുട്ടില്‍ വീണ്ടും വലകുലുക്കി.ആരോണ്‍ കൊനോലിയാണ് ഗോള്‍ നേടിയത്. 65ാം മിനുട്ടിലും കൊനോലി ആതിഥേയര്‍ക്കുവേണ്ടി ഗോള്‍ നേടി. പിന്നീടുള്ള സമയത്ത് തിരിച്ചുവരാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങളെല്ലാം ബ്രൈറ്റണ്‍ ഫലപ്രദമായി പ്രതിരോധിച്ചു.ഇതോടെ തലകുനിച്ച് ടോട്ടനത്തിന് കളം വിടേണ്ടി വന്നു.എട്ട് മത്സരത്തില്‍നിന്ന് 11 പോയിന്റുമായി ടോട്ടനം ആറാം സ്ഥാനത്താണ്.ഒമ്പത് പോയിന്റുള്ള ബ്രൈറ്റണ്‍ 12ാമതും.

tottenham


പൊരുതി ജയിച്ച് ലിവര്‍പൂള്‍

ആവേശപ്പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. 40ാം മിനുട്ടില്‍ സാദിയോ മാനെയുടെ ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയപ്പോള്‍ 80ാം മിനുട്ടില്‍ മാഡിസണിന്റെ ഗോളില്‍ ലെസ്റ്റര്‍ സമനില പിടിച്ചു.എന്നാല്‍ ഇഞ്ചുറി ടൈമില്‍ ജെയിംസ് മില്‍നറുടെ ഗോളില്‍ ലിവര്‍പൂള്‍ വിജയം സ്വന്തം പേരിലാക്കി. ഏഴാം ജയത്തോടെ 21 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാമതാണ്.

liverpool

മറ്റ് മത്സരങ്ങള്‍

പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടനെ 1-0ന് ബേണ്‍ലി തോല്‍പ്പിച്ചു.നോര്‍വിച്ചിനെ 5-1ന് ആസ്റ്റണ്‍വില്ല തകര്‍ത്തപ്പോള്‍ വാറ്റ്‌ഫോര്‍ഡ് ഷെഫീല്‍ഡ് യുണൈറ്റഡ് മത്സരം ഗോള്‍രഹിത സമനിലയായി.

Story first published: Sunday, October 6, 2019, 9:22 [IST]
Other articles published on Oct 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+