വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ പുറത്ത്, നവംബര്‍ 12ന് കിക്കോഫ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2020-21 സീസണിന്റെ ഫിക്‌സര്‍ പുറത്ത്. നവംബര്‍ 12നാണ് പുതിയ സീസണിന് തുടക്കമാവുക. 12ന് നടക്കുന്ന ആദ്യ റൗണ്ട മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം, ലെസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകളെല്ലാം കളത്തിലിറങ്ങും. കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും ആദ്യ ദിനം പോരാട്ടത്തിനിറങ്ങുന്നുണ്ട്. ഇത്തവണ പ്രമോഷന്‍ കിട്ടിയെത്തിയ ലീഡ്‌സാണ് ലിവര്‍പൂളിന്റെ ആദ്യ എതിരാളികള്‍. അവസാന സീസണില്‍ കളം നിറഞ്ഞ് കളിച്ച യര്‍ഗന്‍ ക്ലോപും ശിഷ്യന്മാരും മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കിരീടം നേടിയത്. ഇത്തവണയും കിരീടത്തില്‍ കുറഞ്ഞൊന്നും ലിവര്‍പൂള്‍ പ്രതീക്ഷിക്കുന്നില്ല.

സാദിയോ മാനെ, മുഹമ്മദ് സലാഹ്, റോബര്‍ട്ടോ ഫിര്‍മിനോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം പഴയ കരുത്തോടെ ടീമിനൊപ്പം ഇത്തവണയുമുണ്ട്. താരതമ്യേനെ ദുര്‍ബലരായ ലീഡ്‌സിനെതിരേ വിജയത്തോടെ തുടങ്ങാനുറച്ചാവും ചെമ്പടയുടെ വരവ്. സോള്‍ഷെയര്‍ പരിശീലകനായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ എതിരാളി ബേണ്‍ലിയാണ്. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനം നേടിയതൊഴിച്ചാല്‍ യുണൈറ്റഡ് തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ആഴ്‌സണല്‍ ആദ്യ മത്സരത്തില്‍ ഫുല്‍ഹാമിനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി ആസ്റ്റണ്‍ വില്ലയാണ്. ജോസ് മൗറീഞ്ഞോ പരിശീലകനായുള്ള ടോട്ടനം അവസാന സീസണില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാല്‍ ഇത്തവണ തിരിച്ചുവരേണ്ടത് അവര്‍ക്ക് അത്യാവശ്യമാണ്. ശക്തരായ എവര്‍ട്ടനാണ് ടോട്ടനത്തിന്റെ എതിരാളി. ലെസ്റ്റര്‍ സിറ്റി വെസ്റ്റ്‌ബോണ്‍വിച്ച് ആല്‍ബിയോനെയും ആദ്യ മത്സരത്തില്‍ നേരിടും.

premierleague

ലംപാര്‍ഡ് പരിശീലകനായുള്ള ചെല്‍സിയുടെ ആദ്യ മത്സരം 14നാണ്.ബ്രൈറ്റനാണ് ചെല്‍സിയുടെ എതിരാളികള്‍. രണ്ടാം റൗണ്ട് പോരാട്ടത്തില്‍ 19ന് ചെല്‍സി ലിവര്‍പൂളിനെ നേരിടും. ലിവര്‍പൂളിന് ജനുവരി 16നും മെയ് 1നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും നവംബര്‍ 7നും ഫെബ്രുവരി 6നും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും മത്സരമുണ്ട്. നിലവില്‍ കൈമാറ്റ ജാലകം തുറന്നിട്ടിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്ന് എല്ലാ ക്ലബ്ബുകളും കടുത്ത സാമ്പത്തിക പ്രശ്‌നം നേരിടുന്നതിനാല്‍ വലിയ തുകയ്ക്കുള്ള കൈമാറ്റങ്ങള്‍ ഇത്തവണ നടക്കാനുള്ള സാധ്യത താരതമ്യേനെ കുറവാണ്. കോവിഡിനെത്തുടര്‍ന്ന് മൂന്ന് മാസത്തോളം 2019-2020 സീസണിലെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു.മാര്‍ച്ച് 10ന് അടച്ചിട്ട ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ജൂണ്‍ മാസത്തോടെയാണ് തുറന്നത്.കോവിഡ് വ്യാപനത്തിന് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അടുത്ത സീസണിലും ആശങ്ക നിലനില്‍ക്കുന്നു.

English Premier League 2020-21 Season Fixture

Story first published: Thursday, August 20, 2020, 15:24 [IST]
Other articles published on Aug 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X