വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലീഗ് കപ്പ്: തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നോട്ട്

ലുട്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ നാലാം റൗണ്ടില്‍ പ്രവേശിച്ച് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലുട്ടനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തകര്‍ത്തത്. പ്രീമിയര്‍ ലീഗില്‍ തോല്‍വിയോടെ തുടങ്ങിയ യുണൈറ്റഡ് ശക്തമായ തിരിച്ചുവരവാണ് ലീഗ് കപ്പില്‍ കാഴ്ചവെച്ചത്. പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ച് 4-2-3-1 ഫോര്‍മേഷനില്‍ ടീമിനെ ഇറക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ പകുതിയില്‍ നന്നായി വിയര്‍ത്തു.

ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറെ മുന്നില്‍ നിന്നെങ്കിലും ഗോള്‍ശ്രമത്തില്‍ ലുട്ടന്‍ കരുത്തുകാട്ടി. 44ാം മിനുട്ടില്‍ ജുവാന്‍ മാനുവല്‍ മാറ്റ യുണൈറ്റഡിന്റെ അക്കൗണ്ട് തുറന്നു. പെനാല്‍റ്റി ലക്ഷ്യം പിഴക്കാതെ മാറ്റ വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയിലും ശ്രദ്ധേയമായ പ്രകടനം ലുട്ടന്‍ പുറത്തെടുത്തതോടെ 79ാം മിനുട്ടില്‍ മൂന്ന് നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമില്‍ വരുത്തി.

manchesterunitedvsluton

ബ്രൂണോ ഫെര്‍ണാണ്ടസ്,ഗ്രീന്‍വുഡ്,റാഷ്‌ഫോര്‍ഡ് എന്നിവരെ കളത്തിലിറക്കിയ പരിശീലകന്‍ സോള്‍ഷെയറിന്റെ തന്ത്രം ഫലം കണ്ടു. 88ാം മിനുട്ടില്‍ ഗ്രീന്‍വുഡിന്റെ അസിസ്റ്റില്‍ റാഷ്‌ഫോര്‍ഡ് യുണൈറ്റഡിന്റെ ലീഡുയര്‍ത്തി. അധിക സമയത്ത് ഫെര്‍ണാണ്ടസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഗ്രീന്‍വുഡ് പന്ത് വലയിലാക്കി യുണൈറ്റഡിന്റെ സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-1ന് തോറ്റത്. 26ന് നടക്കുന്ന മത്സരത്തില്‍ ബ്രൈറ്റനാണ് ചുവന്ന ചകുത്താന്‍ നിരയുടെ അടുത്ത എതിരാളികള്‍.

ഇംഗ്ലീഷ് ലീഗ് കപ്പിലെ മറ്റൊരു മത്സരത്തില്‍ ഹള്ളിനെ 5-1ന് തോല്‍പ്പിച്ച് വെസ്റ്റ് ഹാമും നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഇരട്ട ഗോള്‍ നേടിയ ഹല്ലറിന്റെയും യര്‍മോലിന്‍കോയുടെയും മികവാണ് വെസ്റ്റ് ഹാമിന് മികച്ച ജയം സമ്മാനിച്ചത്. 18ാം മിനുട്ടില്‍ സ്‌നോഡ്ഗ്രാസ് ഗോള്‍വേട്ട വെസ്റ്റ്ഹാമിനായി തുടങ്ങിവെച്ചു. 45ാം മിനുട്ടില്‍ സെബാസ്റ്റിയന്‍ ഹല്ലര്‍ ലീഡുയര്‍ത്തി. ആദ്യ പകുതിയിലെ രണ്ട് ഗോള്‍ ലീഡ് മുതലാക്കി കളിച്ച വെസ്റ്റ്ഹാം രണ്ടാം പകുതിയിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 56ാാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ആന്‍ഡ്രി യര്‍മോലിന്‍കോ മൂന്നാം ഗോള്‍ ടീമിന് സമ്മാനിച്ചപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഹല്ലറും വീണ്ടും വലകുലുക്കി വെസ്റ്റ്ഹാം സ്‌കോര്‍ബോര്‍ഡ് പൂര്‍ത്തിയാക്കി. 70ാം മിനുട്ടില്‍ മാലിക്ക് വില്‍ക്കസാണ് ഹള്ളിന്റെ അശ്വാസഗോള്‍ നേടിയത്.

Story first published: Wednesday, September 23, 2020, 10:36 [IST]
Other articles published on Sep 23, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X