വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലീഷ് ലീഗ് കപ്പില്‍ സിറ്റിക്കും ലെസ്റ്ററിനും ജയം; ലാ ലീഗയില്‍ ബാഴ്‌സ ഒന്നാമത്

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, എവര്‍ട്ടന്‍ ടീമുകള്‍ക്ക് ജയം. സിറ്റി (3-1) സതാംപ്ടണെയാണ് തകര്‍ത്തത്. സിറ്റിക്കുവേണ്ടി അഗ്യൂറോ(38, 56) ഇരട്ടഗോള്‍ നേടി. ഒട്ടമെന്റിയാണ്(20) മറ്റൊരു സ്‌കോറര്‍. ജാക്ക് സ്റ്റെഫാന്‍സ്(75) സതാംപ്ടണിന്റെ ആശ്വാസഗോള്‍ നേടി. ലെസ്റ്റര്‍ (3-1) ബര്‍ട്ടന്‍ ആല്‍ബിയോണിനേയും എവര്‍ട്ടന്‍ (2-0) വാറ്റ്‌ഫോര്‍ഡിനേയും തോല്‍പ്പിച്ചു. മറ്റു മത്സരഫലങ്ങള്‍, ക്രാവ്‌ലി ടൗണ്‍ (1-3) കോള്‍ചെസ്റ്റര്‍ യുണൈറ്റഡ്. ഓക്‌സ്‌ഫോര്‍ഡ് യുണൈറ്റഡ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന നിലയില്‍ സണ്ടര്‍ലാന്‍ഡിനെയും പരാജയപ്പെടുത്തി.

സ്പാനിഷ് ലാ ലീഗയില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. റയല്‍ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ 5-1നായിരുന്നു ബാഴ്‌സയുടെ വിജയം. ബാഴ്‌സയ്ക്കായി ലയണല്‍ മെസ്സി(34, 75) ഇരട്ടഗോള്‍നേടി. ലെങ്‌ലെറ്റ്(2), വിദാല്‍(29), സുവാരസ്(77) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മറ്റൊരു കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 1-1ന് ആല്‍വെസുമായി സമനിലയില്‍ പിരിഞ്ഞു.

manchestercity

തകര്‍പ്പന്‍ ഫ്രീകിക്കുമായി വീണ്ടും മെസ്സി; ഗോള്‍വേട്ടയില്‍ ക്രിസ്റ്റിയാനോയെ മറികടന്ന് റെക്കോര്‍ഡ്തകര്‍പ്പന്‍ ഫ്രീകിക്കുമായി വീണ്ടും മെസ്സി; ഗോള്‍വേട്ടയില്‍ ക്രിസ്റ്റിയാനോയെ മറികടന്ന് റെക്കോര്‍ഡ്

ലീഗില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയന്റുമായി ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ഗ്രനാഡ 20 പോയന്റുമായി രണ്ടാമതെത്തി. ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്‍ ബ്രസ്‌കയെ 2-1ന് പരാജയപ്പെടുത്തി. മാര്‍ട്ടിനസ്(23), ലുക്കാക്കു(63) എന്നിവരാണ് സ്‌കോറര്‍മാര്‍. മറ്റൊരു മത്സരത്തില്‍ വെറോണ (1-0) പാര്‍മയെ പരാജയപ്പെടുത്തി. ലീഗില്‍ 10 കളികളികളില്‍നിന്നും 25 പോയന്റുമായി ഇന്റര്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുണ്ട്. ഒരു കളി പിന്നിലുള്ള യുവന്റസിന് 23 പോയന്റാണുള്ളത്. 20 പോയന്റുള്ള അറ്റ്‌ലാന്റയാണ് മൂന്നാം സ്ഥാനത്ത്.

Story first published: Wednesday, October 30, 2019, 9:43 [IST]
Other articles published on Oct 30, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X