Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ വീണ്ടും ത്രില്ലര്‍, അവസാന പന്തില്‍ ജയവുമായി ഇംഗ്ലണ്ട്; സൗത്ത് ആഫ്രിക്ക വീണു

ഡര്‍ബന്‍: സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ആവേശകരമായ അന്ത്യം. ആദ്യ കളിയെ അനുസ്മരിപ്പിച്ച് രണ്ടാം മത്സരത്തിലും അവസാന ഓവറിലേക്ക് നീങ്ങിയെങ്കിലും ഇത്തവണ ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം നിന്നു. ആദ്യ കളിയില്‍ സൗത്ത് ആഫ്രിക്ക ഒരു റണ്ണിന് ജയിച്ചെങ്കില്‍ ഇത്തവണ ഇംഗ്ലണ്ട് രണ്ട് റണ്ണിനാണ് ജയം സ്വന്തമാക്കിയത്. അവസാന രണ്ട് പന്തില്‍ മൂന്നു റണ്‍സ് മാത്രം മതിയെന്നിരിക്കെ ടോം കറന്‍ രണ്ട് പന്തിലും വിക്കറ്റെടുക്കുകയായിരുന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ചുകൂട്ടിയത്. ജേസണ്‍ റോയ്(29 പന്തില്‍ 40), ജോണി ബെയര്‍സ്‌റ്റോ(17 പന്തില്‍ 35), ഇയോയിന്‍ മോര്‍ഗന്‍ (24 പന്തില്‍ 27), ബെന്‍ സ്റ്റോക്‌സ്(30 പന്തില്‍ 47), മോയീന്‍ അലി(11 പന്തില്‍ 39) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. സൗത്ത് ആഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി 3ഉം ഫെഹ്ലുക്വായോ 2 വിക്കറ്റും വീഴ്ത്തി.

england

ലക്ഷ്യം അനായാസമായി പിന്തുടര്‍ന്ന് ആതിഥേയര്‍ക്കുവേണ്ടി തംബ ബവുമ(29 പന്തില്‍ 31), ക്വിന്റണ്‍ ഡി കോക്ക്(22 പന്തില്‍ 65), ഡേവിഡ് മില്ലര്‍(16 പന്തില്‍ 22), വാന്‍ഡെര്‍ ഡെസ്സന്‍(26 പന്തില്‍ 43) എന്നിവര്‍ കാര്യമായി സ്‌കോര്‍ ചെയ്തു. അവസാന അഞ്ച് പന്തില്‍ 15 റണ്‍സ് വേണമെന്നിരിക്കെ പ്രിറ്റോറിയസ്(13 പന്തില്‍ 25) ടീമിനെ ജയത്തിനരികിലെത്തിച്ചതാണ്. എന്നാല്‍ അവസാന രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് വിജയതീരമണഞ്ഞു. ടോം കറന്‍, ക്രിസ് ജോര്‍ദന്‍, മാര്‍ക്ക് വുഡ്ഡ് എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റുവീതം വീഴ്ത്തി. 1-1 എന്ന നിലയില്‍ സമനിലയിലായ പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും.

Story first published: Saturday, February 15, 2020, 9:22 [IST]
Other articles published on Feb 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+