Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണൽ മെസ്സി വീണ്ടും ലോകകപ്പ് ജയിക്കരുത്, പക്ഷേ... തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് സൂപ്പർ താരം!

ഫിഫ ലോകകപ്പ് 2026-ന് ആവേശം വാനോളമുയരുമ്പോൾ, അർജന്റീനൻ നായകൻ ലയണൽ മെസ്സിയുടെ ലാസ്റ്റ് ഡാൻസിനെ കുറിച്ച് സംസാരിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ഡാൻ ബേൺ. ഈ ലോകകപ്പിൽ ലയണൽ മെസ്സി കിരീടം നിലനിർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് ഡിഫൻഡർ വ്യക്തമാക്കിയത്. തമാശരൂപേണയാണെങ്കിലും മെസ്സിയുടെ കിരീടധാരണം തടയാൻ മറ്റ് ടീമുകൾ ഉണ്ടാകുമെന്ന സൂചനയാണ് താരം നൽകുന്നത്.

എസ്‌പിഎൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡാൻ ബേൺ തന്റെ മനസ്സ് തുറന്നത്:

"തന്റെ അവസാന ലോകകപ്പിൽ മെസ്സി വീണ്ടും കിരീടം ചൂടരുതെന്നാണ് എന്റെ ആഗ്രഹം (ചിരിക്കുന്നു). പക്ഷേ അദ്ദേഹം ഒരു അസാധാരണ കളിക്കാരനാണ് എന്നതിൽ തർക്കമില്ല. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അർഹിച്ചതുതന്നെയാണ് ആ പദവി. അതുകൊണ്ടുതന്നെ ഈ ടൂർണമെന്റിൽ അവർ വളരെ മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്."

messi-1

32 ടീമുകളിൽ നിന്ന് 48 ടീമുകളായി ഇത്തവണ ലോകകപ്പ് വിപുലീകരിച്ചതിനാൽ അർജന്റീനയ്ക്ക് കിരീടം നിലനിർത്തുക എന്നത് കഴിഞ്ഞ തവണത്തേക്കാൾ കഠിനമായിരിക്കും. ഗ്രൂപ്പ് ജെ-യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർക്കൊപ്പമാണ് അർജന്റീന മത്സരിക്കുന്നത്. ജൂൺ 17 ബുധനാഴ്ച കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ അൾജീരിയയ്‌ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

ക്ലോസെയുടെ റെക്കോർഡ് മെസ്സി തകർക്കുമോ? ഗ്രീൻ സിഗ്നലുമായി ജർമ്മൻ ഇതിഹാസം!

അതേസമയം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ എന്ന തന്റെ റെക്കോർഡ് ലയണൽ മെസ്സി തകർത്താലും തനിക്ക് സന്തോഷമേയുള്ളൂ എന്ന് ജർമ്മൻ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെ വ്യക്തമാക്കി. താൻ എപ്പോഴും ഒരു മെസ്സി ആരാധകനാണെന്നും താരം കൂട്ടിച്ചേർത്തു.

സൂഡോയ്ഷെ സൈതുങ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ക്ലോസെ തന്റെ നിലപാട് വ്യക്തമാക്കിയത്:

"അതിൽ യാതൊരു പ്രശ്നവുമില്ല. ഏത് റെക്കോർഡും എന്നെങ്കിലുമൊരിക്കൽ തകർക്കപ്പെടാനുള്ളതാണ്. മെസ്സി അത് തകർക്കുകയാണെങ്കിൽ ഞാൻ സ്വാഗതം ചെയ്യുന്നു. ഞാൻ എപ്പോഴും ഒരു വലിയ മെസ്സി ആരാധകനാണ്."

ലോകകപ്പിൽ 24 മത്സരങ്ങളിൽ നിന്നായി 16 ഗോളുകളാണ് ജർമ്മനിക്കായി ക്ലോസെ അടിച്ചുകൂട്ടിയിട്ടുള്ളത്. നിലവിൽ 26 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. ഈ ലോകകപ്പിൽ തകർപ്പൻ ഫോം തുടരാനായാൽ ക്ലോസെയുടെ 16 ഗോൾ എന്ന സർവ്വകാല റെക്കോർഡ് മറികടക്കാൻ മെസ്സിക്ക് സാധിച്ചേക്കും. ബ്രസീലിന്റെ റൊണാൾഡോ നസാരിയോയാണ് ഏറ്റവും കൂടുതൽ ​ലോകകപ്പ് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമത്. 15 ​ഗോളുകളാണ് റൊണാൾഡോയ്ക്കുള്ളത്. മൂന്നാം സ്ഥാനത്ത് ജർമൻ ഇതിഹാസ താരം ജറാൾഡ് മുള്ളറാണ്. 14 ​ഗോളുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ബാക്ക്-ടു-ബാക്ക് ലോകകപ്പ് കിരീടം നേടുന്ന ആദ്യ അർജന്റീനൻ ക്യാപ്റ്റനാകാൻ മെസ്സിക്ക് സാധിക്കുമോ എന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

Story first published: Monday, June 15, 2026, 10:34 [IST]
Other articles published on Jun 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+