മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ബൊറൂസ്യ ഡോട്മുണ്ട് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാംസ്ഥാനത്ത്. 29ാം റൗണ്ട് മല്‍സരത്തില്‍ മെയ്ന്‍സിനെ 1-2ന് പരാജയപ്പെടുത്തിയാണ് ഡോട്മുണ്ട് ലീഗിലെ ഒന്നാംസ്ഥാനം വീണ്ടും തിരിച്ചുപിടിച്ചത്. നിലവിലെ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് രണ്ടാം സ്ഥാനത്തേക്ക് ഡോട്മുണ്ട് പിന്തള്ളിയത്. ഇരട്ട ഗോള്‍ നേടിയ ഇംഗ്ലണ്ട് ഫോര്‍വേഡ് ജാഡോന്‍ സാഞ്ചോയാണ് ഡോട്മുണ്ടിന്റെ ഹീറോ.
29 മല്‍സരങ്ങളില്‍ നിന്ന് 66 പോയിന്റുമായാണ് ഡോട്മുണ്ട് ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. എന്നാല്‍, ഒരു മല്‍സരം കുറച്ചു കളിച്ച ബയേണ്‍ 64 പോയിന്റുമായി ഡോട്മുണ്ടിന്റെ തൊട്ടുപിന്നില്‍ തന്നെയുണ്ട്.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഗംഭീര്‍; നാലാം നമ്പറില്‍ സര്‍പ്രൈസ്