വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മിന്നും ജയത്തോടെ റൂണിക്ക് യാത്രയപ്പ്... വിടവാങ്ങല്‍ മല്‍സരത്തില്‍ ഇതിഹാസത്തിന് ഗോളില്ല

അമേരിക്കയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തോല്‍പ്പിച്ചു

By Manu
1

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ വെയ്ന്‍ റൂണിക്ക് തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് യാത്രയയപ്പ് നല്‍കി. ലണ്ടനിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ അമേരിക്കയ്‌ക്കെതിരേയാണ് റൂണി അവസാനമായി ഇംഗ്ലണ്ടിന്റെ ജഴ്‌സിയണിഞ്ഞത്. കളിയില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു അമേരിക്കയെ തകര്‍ത്തുവിട്ടു. എന്നാല്‍ മല്‍സരത്തില്‍ ഗോളുമായി വിടവാങ്ങാന്‍ റൂണിക്ക് കഴിഞ്ഞില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തി. ജെസ്സി ലിന്‍ഗാര്‍ഡ് (26ാം മിനിറ്റ്), അലെക്‌സാണ്ടര്‍ ആര്‍നോള്‍ഡ് (27), കല്ലം വില്‍സണ്‍ (77) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍.

2

മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് റൂണി ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത്. 58ാം മിനിറ്റില്‍ ലിന്‍ഗാര്‍ഡിന്റെ പകരക്കാരനായി ഗ്രൗണ്ടിലെത്തിയ റൂണി കരിയറില്‍ അവസാനമായി ക്യാപ്റ്റന്റെ ആംബാന്റും അണിഞ്ഞു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കിക്കോഫിന് മുമ്പ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ കൂടിയായ അദ്ദേഹത്തെ ഇരുടീമുകളും ആദരിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി റൂണിയുടെ 120ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്.

വനിതാ ടി20 ലോകകപ്പ്: ഹാട്രിക്ക് വിജയത്തോടെ ഇന്ത്യ സെമിയില്‍... ഐറിഷ്പ്പടയെ തരിപ്പണമാക്കിവനിതാ ടി20 ലോകകപ്പ്: ഹാട്രിക്ക് വിജയത്തോടെ ഇന്ത്യ സെമിയില്‍... ഐറിഷ്പ്പടയെ തരിപ്പണമാക്കി

രവി ശാസ്ത്രി തന്റെ 'എസ് മാന്‍' അല്ല; തുറന്നടിച്ച് വിരാട് കോലിരവി ശാസ്ത്രി തന്റെ 'എസ് മാന്‍' അല്ല; തുറന്നടിച്ച് വിരാട് കോലി

രണ്ടാംപകുതിയില്‍ ഗ്രൗണ്ടിലിറങ്ങിയ റൂണിയെ എഴുന്നേറ്റ് നിന്നാണ് സ്റ്റേഡിയത്തിലെ കാണികളില്‍ ഭൂരിഭാഗം പേരും വരവേറ്റത്. അദ്ദേഹത്തിന്റെ ഓരോ നീക്കത്തെയും കാണികള്‍ ആര്‍പ്പുവിളികളോടെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. കളിയുടെ ഇഞ്ചുറിടൈമില്‍ ഗോളുമായി വിടവാങ്ങല്‍ അവിസ്മരണീയമാക്കാന്‍ റൂണിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ അദ്ദേഹത്തിന്റെ ഗോളെന്നെുറച്ച ഷോട്ട് അമേരിക്കന്‍ ഗോളി ഗുസാന്‍ ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

Story first published: Friday, November 16, 2018, 9:44 [IST]
Other articles published on Nov 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X