For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കാരബാവോ കപ്പ്: ഷൂട്ടൗട്ടില്‍ ചെല്‍സിയെ വീഴ്ത്തി ടോട്ടനം ക്വാര്‍ട്ടറില്‍

ലണ്ടന്‍: കാരബാവോ കപ്പിലെ ആവേശ മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ ഷൂട്ടൗട്ടില്‍ തകര്‍ത്ത് ടോട്ടനം ക്വാര്‍ട്ടര്‍ ഫൈനലില്‍. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍വീതം നേടിയ സമനില പങ്കിട്ടതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ചെല്‍സിയുടെ മാസന്‍ മൗണ്ടിന് ലക്ഷ്യം പിഴച്ചതോടെ ഷൂട്ടൗട്ടില്‍ 5-4ന്റെ ജയം ജോസ് മൗറീഞ്ഞോയും ശിഷ്യന്മാരും സ്വന്തമാക്കി. കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ഒലിവര്‍ ജിറൗഡിനെ മുന്‍നിരയില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മേഷനില്‍ ചെല്‍സി തന്ത്രം മെനഞ്ഞപ്പോള്‍ 3-5-2 എന്ന പതിവില്‍ നിന്ന് വ്യത്യസ്തമായ ഫോര്‍മേഷനാണ് ടോട്ടനം സ്വീകരിച്ചത്.

തുല്യശക്തികളായത് മത്സരത്തില്‍ ഉടനീളം കാണാന്‍ സാധിച്ചു. എന്നാല്‍ 19ാം മിനുട്ടില്‍ ടോട്ടനത്തിന്റെ ചങ്കില്‍ ചെല്‍സിയുടെ ആദ്യ വെടി പൊട്ടി. ബോക്‌സിലേക്ക് ലഭിച്ച പന്തിനെ വലയുടെ വലത് വശത്തേക്ക് തിമോ വെര്‍ണര്‍ മനോഹരമായി എത്തിച്ചു. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായൊന്നും നടന്നില്ല. ടോട്ടനത്തിന്റെ തിരിച്ചടി ശ്രമങ്ങളും ആദ്യ പകുതിയില്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ഹാരികെയ്ന്‍ അടക്കം പിന്‍വലിച്ച് മൗറീഞ്ഞോ തന്ത്രം മെനഞ്ഞു.

tottenhamvschelsea

83ാം മിനുട്ടില്‍ ടോട്ടനത്തിന്റെ ആശ്വാസം നല്‍കി എറിക് ലെമീല സമനില നേടിക്കൊടുത്തു. നീട്ടിക്കിട്ടിയ മനോഹരമായ പാസിനെ എറിക് പോസ്റ്റിന്റെ വലത് മൂലയിലെത്തിക്കുകയായിരുന്നു. നിശ്ചത സമയത്തിന് ശേഷം സമനില തുടര്‍ന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. പന്തടക്കത്തില്‍ 63 ശതമാനം സമയത്തും മുന്നിട്ട് നിന്നത് ചെല്‍സി ആയിരുന്നുവെങ്കിലും 7നെതിരേ 11 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ടോട്ടനം മികവ് കാട്ടി.

ടോട്ടനത്തിനുവേണ്ടി എറിക് ഡെയര്‍,എറിക് ലമീല,പെറി എമിലി ഹോജ്‌ബെജര്‍ഗ്,ലൂക്കാസ്,ഹാരി കെയ്ന്‍ എന്നിവര്‍ വലകുലുക്കി. മറുവശത്ത് ചെല്‍സിക്കായി താമി എബ്രഹാം,സീസര്‍ ആസ്പിലിക്യൂറ്റ,ജോര്‍ജിഞ്ഞോ,എമേഴ്‌സണ്‍ എന്നിവര്‍ വലകുലുക്കിയപ്പോള്‍ അഞ്ചാം കിക്കെടുത്ത മാസുന്‍ മൗണ്ടിന് പിഴച്ചു. ഇതോടെ ക്വാര്‍ട്ടറിലേക്ക് ടോട്ടനത്തിന് ടിക്കറ്റും ചെല്‍സിക്ക് പുറത്തേക്കും ടിക്കറ്റ് ലഭിച്ചു. ആദ്യാവസാനം പൊരുതിത്തന്നെയാണ് ചെല്‍സി കീഴടങ്ങിയത്.

പ്രീ ക്വാര്‍ട്ടറില്‍ ചില വമ്പന്‍ മത്സരങ്ങളും ഇനി നടക്കാനുണ്ട്. അടുത്ത മാസം രണ്ടിന് ലിവര്‍പൂള്‍ ആഴ്‌സണലിനെ നേരിടുന്നുണ്ട്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോള്‍ ആഴ്‌സണലിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചിരുന്നു. ഇതിന് മറുപടി കൊടുക്കാനുള്ള അവസരമാണ് ഗണ്ണേഴ്‌സിന് മുന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി,എവര്‍ട്ടന്‍,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കാനുണ്ട്.

Story first published: Wednesday, September 30, 2020, 13:12 [IST]
Other articles published on Sep 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+