വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സഹലിനെ ഇറക്കിയതില്‍ തെറ്റുപറ്റിയെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച്; മുംബൈയ്ക്ക് ഭാഗ്യമായി 3 പോയന്റ്

Kerala Blasters Coach Blames Sahal For The Loss | Oneindia Malayalam

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിലെ രണ്ടാം മത്സരത്തില്‍ ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷം തോല്‍വി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളിയില്‍ പരിശീലകന്‍ എല്‍ക്കോ ഷട്ടോരിക്ക് നിരാശ. മുംബൈ സിറ്റിയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. കളിയുടെ മുഖ്യഭാഗവും കൈയ്യടക്കിയിട്ടും ഗോളവസരങ്ങള്‍ തുറന്നെടുത്തിട്ടും ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. അതേസമയം, കിട്ടിയ അവസരം മുതലെടുത്ത് മുംബൈ ജയവുമായി മടങ്ങുകയും ചെയ്തു.

ഭാഗ്യം കൊണ്ടാണ് മുംബൈയ്ക്ക് 3 പോയന്റ് ലഭിച്ചതെന്നാണ് ഷട്ടോറിയുടെ പ്രതികരണം. തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു. മത്സരത്തില്‍ മൂന്ന് പകരക്കാരെയാണ് ഇറക്കിയത്. ഇതില്‍ സഹലിന്റെ സ്ഥാനം നിര്‍ണയിച്ചതില്‍ തെറ്റുപറ്റി. പ്രതിരോധം ഗോള്‍ തടയുന്നതില്‍ വിജയിച്ചില്ല. ഇടതുബാക്ക് പരിക്കുമൂലം രണ്ട് ഇഞ്ചക്ഷനുമെടുത്താണ് കളിച്ചത്. മോശം ഫുട്‌ബോള്‍ കാഴ്ചവെച്ച സിറ്റിക്ക് 3 പോയന്റ് ഭാഗ്യമായി ലഭിച്ചു. അവസാന സെക്കന്റിലെ മുംബൈ ഗോളിയുടെ രക്ഷപ്പെടുത്തല്‍ അത്ഭുതകരമായിരുന്നെന്നും പരിശീലകന്‍ പ്രതികരിച്ചു.

സഞ്ജുവിന്റെ വരവ് ചുമ്മാ വന്നു പോവാനല്ല... ഒരു സ്വപ്‌നമുണ്ട്, വെളിപ്പെടുത്തി കേരള ഹീറോസഞ്ജുവിന്റെ വരവ് ചുമ്മാ വന്നു പോവാനല്ല... ഒരു സ്വപ്‌നമുണ്ട്, വെളിപ്പെടുത്തി കേരള ഹീറോ

keralablastersfc

ഗോള്‍ കീപ്പിങ്ങില്‍ പരിഭ്രമം കാട്ടിയ ബ്ലാസ്റ്റേഴ്‌സിന്റെ ബിലാല്‍ ഖാനെ പരിശീലകന്‍ ന്യായീകരിച്ചു. കളിക്കാര്‍ ശരിയായ രീതിയില്‍ കളിക്കുകയാണെങ്കില്‍ ബിലാല്‍ ഫോമിലേക്കുയരും. പരിശീലകരില്ലാതെയാണ് ബിലാല്‍ വളര്‍ന്നുവന്നത്. അവര്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഏറെ മുന്നേറാനുണ്ട്. തന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ രഹ്നേഷ് ആണെന്നും എല്‍ക്കോ ഷട്ടോരി വ്യക്തമാക്കി. ടീം ശരിയായ രീതിയില്‍ കളിച്ചുവരാന്‍ രണ്ടോ മൂന്നോ ആഴ്ച വേണ്ടിവന്നേക്കുമെന്നാണ് പരിശീലകന്റെ പക്ഷം. മരിയോയുടെ പരിക്ക് തിരിച്ചടിയായി. നാലാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരും. രാഹുല്‍ കെപി ഉള്‍പ്പെടെയുള്ളവര്‍ ടീമില്‍ മികവുകാട്ടുമെന്നാണ് പ്രതീക്ഷയെന്നും ഷട്ടോരി പറഞ്ഞു.

Story first published: Friday, October 25, 2019, 10:30 [IST]
Other articles published on Oct 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X