തല്ലി തീര്‍ക്കാന്‍ വെല്ലുവിളിച്ച് കവാനി; കിടിലന്‍ മറുപടി നല്‍കി മെസ്സി

ടെല്‍ അവീവ്: അര്‍ജന്റീനയും യുറുഗ്വായും തമ്മില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ ലയണല്‍ മെസ്സിയും എഡിസണ്‍ കവാനിയും തമ്മില്‍ കൊമ്പുകോര്‍ത്തു. അര്‍ജന്റീനയ്‌ക്കെതിരെ കവാനി ഗോള്‍ നേടിയിരുന്നു. ഇതിനുശേഷമാണ് ഇരു താരങ്ങളും അടിയുടെ വക്കോളമെത്തിയത്. കളിക്കളത്തില്‍ പൊതുവെ ശാന്തനായി കാണപ്പെടുന്ന മെസ്സിയെ കവാനി അനാവശ്യമായി പ്രകോപിപ്പിക്കുകയായിരുന്നു.

മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കവാനി പ്രതികരിക്കുകയും ചെയ്തു. അടികൂടാന്‍ മെസ്സിയെ താന്‍ വെല്ലുവിളിച്ചെന്ന് കവാനി പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും തയ്യാറെന്നായിരുന്നു മെസ്സിയുടെ മറുപടി. കളിക്കാര്‍ അടിയോടടുത്തപ്പോള്‍ യുറുഗ്വന്‍ ക്യാപ്റ്റന്‍ ഡീഗോ ഗോഡിനും ലൂയിസ് സുവാരസുമാണ് ഇടപെട്ടത്. കളിക്കാരുടെ ഇടപടലിനെ തുടര്‍ന്ന് രണ്ടുപേരും വഴക്ക് അവസാനിപ്പിക്കുകയും ചെയ്തു.

സംസ്ഥാന കായികമേള: പാലക്കാടിന് കിരീടം, മാര്‍ ബേസില്‍ ചാമ്പ്യന്‍മാര്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിലക്ക് ലഭിച്ചശേഷം തിരികെയെത്തിയ മെസ്സി ബ്രസീലിനെതിരെയും യുറുഗ്വായ്‌ക്കെതിരെയും ഗോള്‍ നേടിയിരുന്നു. രണ്ട് കളിയിലും താരം പ്രകോപിതനാവുകയും ചെയ്തു. ബ്രസീല്‍ പരിശീലകന്‍ ടിറ്റെയോടെ വായടക്കാന്‍ മെസ്സി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. മെസ്സിക്കെതിരെ റഫറിയോട് പരാതിപ്പെട്ടതിനായിരുന്നു മെസ്സി വായടക്കാന്‍ ആംഗ്യം കാട്ടിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, November 19, 2019, 17:08 [IST]
Other articles published on Nov 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X