റയലിനും സിദാനും ഞെട്ടല്‍; ഏദന്‍ ഹസാര്‍ഡിന് പരിക്ക്, ആദ്യ മത്സരങ്ങള്‍ നഷ്ടമാവും
മാഡ്രിഡ്: പുതിയ സീസണിന് മുന്നെ റയല്‍ മാഡ്രിഡിന് കടുത്ത തിരിച്ചടി നല്‍കി ഏദന്‍ ഹസാര്‍ഡിന് പരിക്ക്. വലത് കാല്‍ മസിലിന് പരിക്കേറ്റ താരത്തിന് ലാ ലിഗയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. പ്രീ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത റയല്‍ മാഡ്രിഡിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഹസാര്‍ഡിനും പരിക്കേറ്റത് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്റെ തലവേദന ഉയര്‍ത്തുമെന്നുറപ്പ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പകരക്കാരനായി വാഴ്ത്തി ചെല്‍സിയില്‍ നിന്ന് ഈ സീസണില്‍ എത്തിച്ച ഹസാര്‍ഡിന്റെ പ്രീ സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഹസാര്‍ഡിന്റെ പരിക്ക് റയല്‍ മാഡ്രിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അവസാന സീസണിലെ ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും നിരാശപ്പെടുത്തിയ റയലിനെ രക്ഷിക്കാന്‍ സിദാനെ പരിശീലകസ്ഥാനത്ത് തിരിച്ചെത്തിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നാണ് നിലവിലെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. മികച്ച സ്‌ട്രൈക്കറുടെ അഭാവം റയലില്‍ നിഴലിച്ച് നില്‍ക്കുന്നു. കരിം ബെന്‍സേമ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും മികച്ച പിന്തുണ നല്‍കാന്‍ താരമില്ല. ഗാരത് ബെയ്‌ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രീ സീസണില്‍ തരക്കേടില്ലാതെ ബെയ്ല്‍ കളിച്ചെങ്കിലും താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ സിദാന് താല്‍പ്പര്യമില്ല. വിനീഷ്യസ് ജൂനിയറില്‍ പ്രതീക്ഷയുണ്ടെങ്കിലും സ്ഥിരതയില്ല.

ഹസാര്‍ഡിന് പരിക്കേറ്റതോടെ നെയ്മറിനായി റയല്‍ കൂടുതല്‍ ശക്തമായി ശ്രമിക്കുമെന്നുറപ്പാണ്. പിഎസ്ജി വമ്പന്‍ പ്രതിഫലം ആവശ്യപ്പെട്ടതോടെ നെയ്മറിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സ താരത്തെ സ്വന്തമാക്കുന്ന പോരാട്ടത്തില്‍ നിന്ന് അല്‍പ്പം പിന്നോട്ട് വലിഞ്ഞതോടെ റയല്‍ സജീവമായി രംഗത്തെത്തി. വമ്പന്‍ പ്രതിഫലത്തില്‍ നെയ്മറിനെ റയല്‍ റാഞ്ചിയാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ റയലിനേക്കാള്‍ ബാഴ്‌സയിലേക്ക് മടങ്ങിപ്പോകുന്നതനാണ് നെയ്മര്‍ക്ക് താല്‍പ്പര്യം. നിലവില്‍ പിഎസ്ജിക്കൊപ്പം പരിശീലനം നടത്തുന്ന നെയ്മര്‍ ഈ സീസണില്‍ക്കൂടി ഫ്രഞ്ച് ക്ലബ്ബില്‍ തുടരുമെന്നും അഭ്യൂഹമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications