വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സൂപ്പര്‍താരം ഹസാര്‍ഡ് ചെല്‍സി വിടാനൊരുങ്ങുന്നു; നയം വ്യക്തമാക്കി താരം

മോസ്‌കോ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ സൂപ്പര്‍താരം ഹസാര്‍ഡ് ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകകപ്പില്‍ ബെല്‍ജിയത്തിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ഹസാര്‍ഡിനെ റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമുകള്‍ നോട്ടമിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ഹസാര്‍ഡ് തന്നെ ടീം വിടുകയാണെന്ന സൂചനയും നല്‍കി.

eden-hazard

ചെല്‍സിയിലെ ആറു മനോഹരമായ വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു ഇടം തേടാനുള്ള സമയമാണിതെന്ന് ഹസാര്‍ഡ് പറഞ്ഞു. ചെല്‍സിയില്‍ തുടരണോ പോകണമോ എന്ന കാര്യത്തില്‍ താനാണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍, അന്തിമ തീരുമാനം ക്ലബ്ബിന്റേതാണ്. ലോകകപ്പിന് ശേഷം ഇനി അവധി ആഘോഷിക്കാന്‍ പോവുകയാണ്. ശരിയായ തീരുമാനം ഉടനെടുക്കുമെന്നും ഹസാര്‍ഡ് വ്യക്തമാക്കി.

റയല്‍ മാഡ്രിഡില്‍ കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നം തന്നെയാണ്. സിദാന്‍ ഉണ്ടായാലും ഇല്ലെങ്കിലും റയലിന്റെ ജഴ്‌സി, അത് വേറെതന്നെയാണെന്നും ഹസാര്‍ഡ് പറഞ്ഞു. ചെല്‍സിയില്‍ തുടരുന്നതില്‍ താന്‍ ഒട്ടും അസന്തുഷ്ടനല്ല. വലിയ ക്ലബ്ബുമായി ബന്ധപ്പെടുത്തി നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. ചിലതൊക്കെ തമാശകളായാണ് കാണാറുള്ളതെന്നും താരം പറഞ്ഞു.

റയല്‍ മാഡ്രിഡില്‍നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിട്ടുപോയതോടെ ഹസാര്‍ഡിന്റെ കൂടുമാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ സജീവമായിട്ടുണ്ട്. ഏതാണ്ട് 800 കോടിയോളം രൂപയാണ് ഹസാര്‍ഡിന് ചെല്‍സി വിലയിട്ടിരിക്കുന്നത്. ഇത്രയും തുക റയല്‍ മുടക്കിയാല്‍ താരത്തെ ക്ലബ്ബ് റയലിലേക്ക് മാറാന്‍ അനുവദിച്ചേക്കും. രണ്ട് പ്രീമിയര്‍ ലീഗ് കിരീടം, ഒരു എഫ്എ കപ്പ്, ഒരു ലീഗ് കപ്പ്, ഒരു യൂറോപ്പാ ലീഗ് എന്നിവ ഹസാര്‍ഡിന്റെ കാലത്ത് ചെല്‍സി സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Monday, July 16, 2018, 8:46 [IST]
Other articles published on Jul 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X