വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ യോഗ്യതാ മത്സരം; ഹസാര്‍ഡിന്റെ മികവില്‍ ബെല്‍ജിയം, ഗോളടിച്ചുകൂട്ടി ഹോളണ്ട്

ബ്രസല്‍സ്: 2020ലെ യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയവും ഹോളണ്ടും ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ജയം. ബെല്‍ജിയം റഷ്യയെ 3-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സ് ബെലാറസിനെ ഏതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ക്രൊയേഷ്യ, പോളണ്ട്, സ്ലൊവാക്യ, നോര്‍ത്തേണ്‍ ഐയര്‍ലന്‍ഡ് ടീമുകളും ജയം സ്വന്തമാക്കി.

hazard

സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡിന്റെ ഇട്ടഗോള്‍ മികവിലായിരുന്നു ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന്റെ ജയം. പതിനാലാം മിനിറ്റില്‍ യൗരി തെലമാന്‍സിന്റെ ഗോളില്‍ ബെല്‍ജിയമാണ് ആദ്യ ലീഡെടുത്തത്. എന്നാല്‍ രണ്ടു മിനിറ്റിനുശഷം ഡെന്നിസ് ഷെരിഷേവിന്റെ ഗോളില്‍ റഷ്യ സമനില നേടി. പിന്നീട്, 45-ാം മിനിറ്റിലും 88-ാം മിനിറ്റിലും ഹസാര്‍ഡിന്റെ ഗോളിലൂടെ ബെല്‍ജിയം ജയം ഉറപ്പിക്കുകയായിരുന്നു.

ലോകകപ്പിന് യോഗ്യതപോലും ലഭിക്കാതിരുന്ന നെതര്‍ലന്‍ഡ്‌സ് വമ്പന്‍ തിരിച്ചുവരവിനാണ് കോപ്പുകൂട്ടുന്നത്. ബെലാറസിനെതിരെ പൂര്‍ണ ആധിപത്യം നേടിയ ടീമിന് കൂടുതല്‍ ഗോള്‍ നേടാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും പാഴായി. മെംഫിസ് ഡെപ്പെ ടീമിനായി രണ്ടു ഗോളുകള്‍ നേടി. 1, 55 മിനിറ്റുകളിലായിരുന്നു മെംഫിസിന്റെ ഗോളുകള്‍. ജോര്‍ജിയാനോ(21), വിര്‍ജില്‍ വാന്‍ ഡിജിക്(86) എന്നിവരും ടീമിനായി ഗോളുകള്‍ സ്വന്തമാക്കി.

സിദാന്‍ പണി തുടരുന്നു, പോഗ്ബ യുണൈറ്റഡ് വിട്ട് റയലിലേക്ക് ? റയല്‍ സ്വപ്‌നമെന്ന് താരം സിദാന്‍ പണി തുടരുന്നു, പോഗ്ബ യുണൈറ്റഡ് വിട്ട് റയലിലേക്ക് ? റയല്‍ സ്വപ്‌നമെന്ന് താരം

മറ്റു മത്സര ഫലങ്ങള്‍, കസാഖിസ്താന്‍(3-0)സ്‌കോട്ട്‌ലന്‍ഡ്, സൈപ്രസ്(5-0) സാന്‍ മരിനൊ, ക്രൊയേഷ്യ(2-1) അസര്‍ബെയ്ജാന്‍, പോളണ്ട്(1-0)ഓസ്ട്രിയ, മാസഡോണിയ(3-1) ലാത്വിയ, സ്ലൊവാക്യ(2-0)ഹംഗറി, ഇസ്രായേല്‍(1-1)സ്ലൊവേനിയ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്(2-0)എസ്‌റ്റോണിയ.

Story first published: Friday, March 22, 2019, 11:05 [IST]
Other articles published on Mar 22, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X