
കൊല്‍ക്കത്ത: നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡുഡു ഒമഗ്‌ബെമിയുടെ നാലു ഗോളുകളുടെ മികവില്‍ 7-1 എന്ന സ്‌കോറില്‍ ചെന്നൈ സിറ്റി എഫ്‌സിയെ മുക്കി കൊല്‍ക്കത്തന്‍ ടീമായ ഈസ്റ്റ് ബംഗാള്‍ കിരീട പോരാട്ടത്തിനുള്ള കരുത്തറിയിച്ചു.
32, 49, 56, 61 മിനിറ്റുകളിലായിട്ടായിരുന്നു ഡുഡുവിന്റെ ഗോളുകള്‍. ഈ സീസണില്‍ ഡുഡു നേടുന്ന ആദ്യ ഹാട്രിക് കൂടിയാണിത്. 20ാം മിനിറ്റില്‍ സിറിയന്‍ മിഡ് ഫീല്‍ഡര്‍ മഹമൂദ് അല്‍ അംനയിലൂടെ 20ാം മ ിനിറ്റില്‍ തന്നെ ഈസ്റ്റ് ബാംഗാള്‍ ലീഡ് നേടിയിരുന്നു.
മൂന്നു മിനിറ്റിനു ശേഷം ചെന്നൈ ഡിഫന്‍ഡര്‍ ധര്‍മരാജ് രാവണന്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ലീഡ് ഉയര്‍ന്നു. 84ാം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ട് താരം ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു ഏഴാം ഗോള്‍. ചെന്നൈയുടെ ആശ്വാസ ഗോള്‍ സബ്‌സ്റ്റിറ്റിയൂട്ട് താരം മഷൂര്‍ ഷരീഫ് 59ാം മിനിറ്റില്‍ നേടി.
ഈ സീസണില്‍ ഐലീഗില്‍ ഇത്രയും ഉയര്‍ന്ന സ്‌കോറില്‍ ഏതെങ്കിലും ഒരു ടീം വിജയം സ്വന്തമാക്കുന്നതും ആദ്യമായിട്ടായിരുന്നു. 16 മത്സരങ്ങളില്‍ നിന്നും 29 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
15 മത്സരങ്ങളില്‍ ഇതേ പോയിന്റുള്ള മിനര്‍വയാണ് മൂന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ളത് 17 മത്സരങ്ങളില്‍ നിന്നും 31 പോയിന്റ് നേടിയ നെരോകയാണ്. 16 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍രുള്ള കേരള ടീം ഗോകുലം ഏഴാം സ്ഥാനത്താണ്. 16 പോയിന്റുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്തും.