കോസ്റ്റാറിക്കയുടെ ലോകകപ്പ് താരത്തെ ടീമിലെത്തിക്കാൻ ഈസ്റ്റ് ബംഗാൾ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടെ ഒട്ടനവധി നല്ല താരങ്ങൾ ഇന്ത്യയിലെക്ക് എത്തിയിരുന്നു, എങ്കിലും അന്തരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചതിനു ശേഷവും തങ്ങളുടെ നല്ല കാലമൊക്കെയും യൂറോപ്യൻ ക്ലബ്ബുകളിലും ചെലവാഴ്ച്ചതിനു ശേഷമാണ് താരങ്ങൾ ഇന്ത്യയിലേക്ക് എത്തിയിരുന്നത്.എന്നാൽ കഴിഞ്ഞ സീസൺ മുതൽ ടൂർണമെന്റിന്റെ കാലാവധി നേടിയതും പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതും ഒട്ടേറെ താരങ്ങളെ ആകർഷിക്കാൻ സഹായകമായി.അതിന്റെ തുടർച്ചയായി.
കോസ്റ്റാറിക്കയ്ക്കുവേണ്ടി റഷ്യൻ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ ജോണി അകോസ്റ്റയെ ടീമിലെത്തിച്ചിരിക്കുകയാണ് അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കാലുകുത്താൻ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാൾ.താരവുമായി ചർച്ചകൾ കഴിഞ്ഞെന്നും ഉടൻ തന്നെ കരാറിൽ ഏർപെടുമെന്നും അധിർകൃതർ അറിയിച്ചു.

റഷ്യൻ ലോകകപ്പിൽ സെർബിയ, ബ്രസീലിൽ,സ്വിറ്റ്സർലൻഡ് എന്നീ ടീമിൽക്കെതിരെ കളിച്ച ജോണി അകോസ്റ്റ കൊളംബിയൻ ക്ലബ്ബായ റിയനാര്കോയുടെ താരമാണ്.കോസ്റ്റാറിക്കയ്ക്കുവേണ്ടി 72 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ടീമിലെ ഏറ്റവും മികച്ച പ്രതിരോധനിര താരമായാണ് അറിയപ്പെടുന്നത്.മുപ്പത്തിനാലുകാരനായ അകോസ്റ്റ ക്ലബ്ബ് തലങ്ങളിൽ 210 ലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.സെന്റര് ബാക്ക് പൊസിഷനിലാണ് സ്ഥിരം കളിക്കുന്നതെങ്കിലും സെറ്റ് പീസുകളിളുടെ ഒട്ടേറെ മികച്ച ഗോളുകൾ നേടിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ അരങ്ങുണരാൻ ഇനിയും രണ്ട് മാസം ശേഷിക്കെ കൂടതൽ ലോകകപ്പ് താരങ്ങളെ ഇന്ത്യയിലേക്ക് പ്രതീഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications