വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം ജോബി ജസ്റ്റിന്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയിലേക്ക്

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനായി ഗോളടിച്ചുകൂട്ടിയ മലയാളി താരം ജോബി ജസ്റ്റിന്‍ ഐഎസ്എല്ലിലേക്ക്. അത്‌ലറ്റിക്കോ കൊല്‍ക്കത്തയുമായി ജോബി അടുത്തുതന്നെ കരാറില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ജോബിയെ കൂടാതെ മറ്റൊരു ഈസ്റ്റ് ബംഗാള്‍ താരമായ സലാം രഞ്ജന്‍ സിങ്ങും അത്‌ലറ്റിക്കോയിലേക്ക് കൂടുമാറാനുള്ള ഒരുക്കത്തിലാണ്.

football

ഇരു താരങ്ങളും അത്‌ലറ്റിക്കോയുമായി കരാറില്‍ ഏര്‍പ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. സീസണില്‍ മികച്ച പ്രകടനമാണ് ജോബിയുടേത്. ഐ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരവും ജോബിയാണ്. ഒന്‍പത് ഗോളുകള്‍ ഇതുവരെയായി നേടിയിട്ടുണ്ട്. ഐ ലീഗിലെ മൂന്നാമത്തെ വലിയ ഗോള്‍ സ്‌കോററും ജോബി തന്നെ. 2018ലാണ് താരം ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്നത്.

വീരനായി വില്ല്യംസണ്‍... രണ്ടാം ഡബിള്‍, കിവികള്‍ വാരിക്കൂട്ടിയത് 715 റണ്‍സ്!! എലൈറ്റ് ക്ലബ്ബില്‍വീരനായി വില്ല്യംസണ്‍... രണ്ടാം ഡബിള്‍, കിവികള്‍ വാരിക്കൂട്ടിയത് 715 റണ്‍സ്!! എലൈറ്റ് ക്ലബ്ബില്‍

അത്‌ലറ്റിക്കോ കൊല്‍ക്കത്തയില്‍ വമ്പന്‍ ഓഫറാണ് ജോബിക്ക് നല്‍കിയിട്ടുള്ളതെന്നാണ് സൂചന. 65 ലക്ഷം രൂപയ്ക്ക് ജോബി വരാനിരിക്കുന്ന സീസണില്‍ അത്‌ലറ്റിക്കോയ്ക്ക് കളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, സലാം രഞ്ജന് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഇലവനില്‍ പലപ്പോഴും ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയുടെ ദേശീയ ടീം അംഗമായ സലാം രണ്ടുതവണ മത്രമാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. രണ്ട് പ്രധാന താരങ്ങള്‍ ടീം വിടുന്നതോടെ പുതിയ സീസണില്‍ അതേ നിലവാരത്തിലുള്ള കളിക്കാരെ ടീമിലെടുക്കാന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

Story first published: Saturday, March 2, 2019, 15:31 [IST]
Other articles published on Mar 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X