വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബഗാന്റെ വഴിയെ ഈസ്റ്റ് ബംഗാളും, ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ അരങ്ങേറും

മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യമറിയിച്ചത്

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടു വമ്പന്‍ ക്ലബ്ബുകളായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും ഈ സീസണിലെ ഐഎസ്എല്ലില്‍ കാണാം. എടിക്കെയുമായി ലയിച്ച് ബഗാന്‍ ഈ സീസണിലെ ഐഎസ്എല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കവെയാണ് കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ മറ്റൊരു അതികായന്‍മാരായ ഈസ്റ്റ് ബംഗാളും ഒപ്പം ചേര്‍ന്നിരിക്കുന്നത്. വരാനിരിക്കുന്ന ഐഎസ്എല്‍ സീസണില്‍ ഈസ്റ്റ് ബംഗാളുമുണ്ടാവുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

1

എല്ലാ പ്രശ്‌നനങ്ങളും പരിഹരിച്ചു കഴിഞ്ഞു. ഇനി ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ കളിക്കുമെന്നായിരുന്നു മമതയുടെ വാക്കുകള്‍. ഒരു സീസണ്‍ കൂടി കഴിഞ്ഞ ശേഷമായിരിക്കും ബംഗാള്‍ ഐഎസ്എല്ലിന്റെ ഭാഗമായേക്കുകയെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ മമത തന്നെ ഈ സീസണില്‍ ബംഗാളിനെ കാണാനാവുമെന്ന് അറിയിച്ചതോടെ ആരാധകര്‍ ആവേശത്തിലാണ്.

ഈസ്റ്റ് ബംഗാള്‍ ടീമിന്റെ സാമ്പത്തിക സ്ഥിതി അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ പുതിയൊരു നിക്ഷേപകരെ ലഭിച്ചത് അവര്‍ക്ക് രക്ഷയായിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നിന്നു തന്നെയുള്ള സിമന്റ് നിര്‍മാണ കമ്പനിയായ ശ്രീ സിമന്റ്‌സാണ് ബംഗാള്‍ ടീമിലെ പുതിയ നിക്ഷേപകര്‍. ടീമിന്റെ 80 ശമാനം ഓഹരിയും അവര്‍ സ്വന്തമാക്കി. നേരത്തേ ബഗാന്‍ എടിക്കെയില്‍ ലയിക്കാന്‍ തീരുമാനിച്ചപ്പോഴും ഭൂരിഭാഗം ഓഹരിയും എടിക്കെയ്ക്കായിരുന്നു.

ഐ ലീഗില്‍ മാത്രം കണ്ടിരുന്ന കൊല്‍ക്കത്ത ഡാര്‍ബി ഈ സീസണ്‍ മുതല്‍ ഐഎസ്എല്ലിലാവും കാണാനാവുകയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഐ ലീഗിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു ബംഗാള്‍- ബഗാന്‍ ക്ലാസിക്ക്. ഇന്ത്യന്‍ ഫുട്‌ബോളിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടം കൂടിയാണിത്. മോഹന്‍ ബഗാന്‍ ഇതിനകം തന്നെ എടിക്കെയുമായി കരാറുണ്ടാക്കി ഐഎസ്എല്ലിലെത്തിക്കഴിഞ്ഞു. ഈസ്റ്റ് ബംഗാള്‍ ഏറെക്കാലമായി ഐഎസ്എല്ലില്‍ കളിക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൊവിഡ് മഹാമാരിക്കിടയിലും അത് ഒടുവില്‍ സംഭവിക്കാന്‍ പോവുകയാണെന്നു മമത പറഞ്ഞു.

2

അതേസമയം, ബംഗാള്‍ ഐഎസ്എല്ലിലുണ്ടാവുമെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞു കഴിഞ്ഞെങ്കിലും ചില നടപടിക്രമങ്ങള്‍ കൂടി ഇനിയും പൂര്‍ത്തിയാവേണ്ടതുണ്ട്. ലീഗ് സംഘാടകര്‍ പുതിയ ടീമുകള്‍ക്കായി ലേലത്തിന് അപേക്ഷ ക്ഷണിക്കേണ്ടതുണ്ട്. അതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഐഎസ്എല്ലിലേക്കു എന്‍ട്രി ലഭിക്കുക. എന്നാല്‍ ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന സീസണിലേക്കു പുതിയ ടെന്‍ഡര്‍ വിളിക്കുമോയെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും മമതയുടെ അവകാശവാദം കണക്കിലെടുക്കുമ്പോള്‍ വൈകാതെ തന്നെ പുതിയ ടീമുകള്‍ക്കായി അപേക്ഷ ക്ഷണിക്കാനാണ് സാധ്യത.

ഐഎസ്എല്ലിന്റെ ഏഴാം സീസണാണ് വരാനിനിരിക്കുന്നത്. കൊവിഡ് മഹാമാരി കണക്കിലെടുത്ത് സീസണിലെ മുഴുവന്‍ മല്‍സരങ്ങളും ഇത്തവണ ഗോവയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഗോവയിലെ മൂന്നു വേദികളിലായിരിക്കും മല്‍സരങ്ങള്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം (ഫറ്റോര്‍ഡ), ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം (ബാംബൊലിം), തിലക് മൈതാന്‍ സ്റ്റേഡിയം (വാസ്‌കോ) എന്നിവയാണ് വേദികള്‍.

Story first published: Thursday, September 3, 2020, 8:15 [IST]
Other articles published on Sep 3, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X