Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: സമനില, ഈസ്റ്റ് ബംഗാളിന്റെ കിരീട പ്രതീക്ഷകള്‍ക്കു തിരിച്ചടി... തളച്ചത് ഐസ്വാള്‍

1

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ചാംപ്യന്‍മാരാവുകയെന്ന ഈസ്റ്റ് ബംഗാളിന്റെ മോഹങ്ങള്‍ക്കു സമനിലയോടെ തിരിച്ചടി നേരിട്ടു. ഹോംഗ്രൗണ്ടായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ മുന്‍ ജേതാക്കളായ ഐസ്വാള്‍ എഫ്‌സിയാണ് ബംഗാളിനെ 1-1നു പിടിച്ചുനിര്‍ത്തിയത്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ചെന്നൈ സിറ്റിയുമായുള്ള അകലം കുറയ്ക്കാനുള്ള അവസരമാണ് സമനിലയോടെ ബംഗാള്‍ പാഴാക്കിയത്. 40 പോയിന്റുമായി ചെന്നൈ ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ 33 പോയിന്റാണ് ബംഗാളിന്റെ സമ്പാദ്യം.

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഐസ്വാളിനെതിരേ ബംഗാള്‍ സമനില പിടിച്ചുവാങ്ങിയത്. ബംഗാളിനെ ഞെട്ടിച്ചുകൊണ്ട് 29ാം മിനിറ്റില്‍ ലിയോണ്‍സ് ഡൊഡോസ് നേടിയ ഗോളില്‍ ഐസ്വാള്‍ അക്കൗണ്ട് തുറന്നിരുന്നു. സമനില ഗോളിനു വേണ്ടി 65ാം മിനിറ്റ് വരെ ബംഗാളിന് കാത്തിരിക്കേണ്ടിവന്നു. പല നീക്കങ്ങളും ബംഗാള്‍ നടത്തിയെങ്കിലും ഐസ്വാളിന്റെ ശക്തമായ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്കു ചില ലോങ്‌റേഞ്ചറുകളിലൂടെ ബംഗാള്‍ ഭാഗ്യം പരീക്ഷിക്കുകയും ചെയ്തു. ബംഗാള്‍ താരം ദന്‍മാവിയയുടെ ലോങ്‌റേഞ്ചര്‍ ഐസ്വാള്‍ ഗോളി ലാലംപുനിയ ക്രോസ് ബാറിനു തൊട്ടു മുകളിലൂടെ തട്ടിയകറ്റുകയായിരുന്നു.

കളി 0-1നു കൈവിടുമെന്നിരിക്കെയാണ് 65ാം മിനിറ്റില്‍ എന്റിക്ക്വെ എസ്‌ക്വേഡയുടെ ഗോള്‍ ബംഗാളിനെ രക്ഷിക്കുന്നത്. അഞ്ചു മിനിറ്റിനുള്ളില്‍ കരീം ഒമൊലോജ നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ ഐസ്വാളിന്റെ അംഗബലം പത്തായി ചുരുങ്ങിയെങ്കിലും ഈ അവസരം മുതലെടുത്ത് വിജയഗോള്‍ കണ്ടെത്താന്‍ ബംഗാളിനായില്ല.

Story first published: Monday, February 25, 2019, 22:19 [IST]
Other articles published on Feb 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+